യൂണിഫോമില്‍ കാമറയുമായി അബുദാബി പോലീസ്!!!
അബുദാബി: പോലീസും ജനങ്ങളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോലീസ് യൂണിഫോമുകളില്‍ അത്യാധുനിക കാമറകള്‍ ഘടിപ്പിക്കാന്‍ അധിക്രതര്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ദുബൈ പോലീസ് ഇത്തരത്തില്‍ കാമറ പോലീസ് യുനിഫോമില്‍ ഘടിപ്പിച്ചിരുന്നു.
8 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പകര്‍ത്താന്‍ കഴിവുള്ള കാമറകള്‍ ഓരോ പോലീസുകാരന്റെയും ജോലി അവസാനിക്കുന്ന സമയം പോലീസ് സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടും. കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പദ്ധതി നടപ്പില്‍ വരുത്തിയിരിക്കുന്നത്. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും കുറ്റക്രത്യങ്ങള്‍ തടയാനും പദ്ധതി ഉപകരിക്കുമെന്ന് ലഫ്‌നന്റ് കേണല്‍ യൂസഫ് അല്‍ അഹമ്മദ് വ്യക്തമാക്കി.

കാമറയുടെ പൂര്‍ണ്ണ നിയന്ത്രണം വകുപ്പിന്റെ ആസ്ഥാനത്തായതു കൊണ്ടു തന്നെ പകര്‍ത്തുന്ന വീഡിയോ ഡിലീറ്റ് ചെയ്യാനോ മറ്റോ പോലീസുകാര്‍ക്കാവില്ല. പോലീസിനെതിരെ വരുന്ന പരാതികളുണ്ടെങ്കില്‍ അതും ഇത്തരത്തില്‍ പെട്ടന്ന് കണ്ടുപിടിക്കാനാവും. അമേരിക്ക,ഇംഗ്ലണ്ട് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ഇതിനകം തന്നെ പദ്ധതി വിജയകരമായി നടപ്പിലാക്കി വന്നിട്ടുണ്ട്.












Click it and Unblock the Notifications