അബുദാബി മിഡിലീസ്റ്റിലെ ഏറ്റവും സുരക്ഷിതമായ നഗരം
അബുദാബി: എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് എന്ന ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് മിഡിലീസ്റ്റിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ബഹുമതിക്ക് യു.എ.ഇ തലസ്ഥാനമായ അബുദാബി അര്‍ഹമായത്.
ദോഹയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. കുറ്റക്രത്യങ്ങള്‍, സൈബര്‍ തട്ടിപ്പുകള്‍, അപകടങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കുവൈത്ത് സിറ്റി മൂന്നാം സ്ഥാനവും റിയാദ് നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ടോക്കിയോ ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം. ഏഷ്യന്‍ രാജ്യങ്ങളിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിക്ക് പതിനഞ്ചാം സ്ഥാനമാണ്. തൊട്ടടുത്ത സ്ഥാനത്ത് മുംബൈ നഗരവുമുണ്ട്.












Click it and Unblock the Notifications