മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
അബുദാബി: 2015-2016 അക്കാദമി വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എമിറേറ്റ്‌സ് ഇന്ത്യാ ഫെറ്റേര്‍ണിറ്റി ഫോറത്തിന്റെയും യുണിവേര്‍സല്‍ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അബുദാബി യൂണിവേര്‍സല്‍ ഹോസ്പിറ്റല്‍ ഹാളിലാണ് 'Honoring The High Flyers ' എന്ന പരിപാടി അരങ്ങേറിയത്.
ദേവിക, ഹാജറ, നബീല, റാനിയ, എല്‍സ, ഫാത്തിമ,നസ്രീന്‍,ഫിദ, നഹ്ല, ഹൃദ്യ, ആതിര,നന്ദു,അമന്‍, ഫൈസല്‍,ഫഹീം,ഷെമിന്‍,സിയാദ്, നബിന്‍,ഷജീഹ്,നവാര്‍, ഫാദില്‍,മിന്‍ഹാജ്, സഫ, സജ്‌ന എന്നീ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. ഡോ തോംപ്‌സണ്‍ ഡോ രാജീവ് പിള്ളെ (യുനിവെര്‍സല്‍ഹൊസ്പിറ്റല്‍), ഡോ ഷാ (യുനിവെര്‍സല്‍ഹൊസ്പിറ്റല്‍), ഡോ റയ്മണ്ട്‌ടെനന്റു ഡോ വിവി അബ്ദുല്‍ഖാദര്‍ സഫറുള്ളപാലപ്പെട്ടി, വിപികെ അബ്ദുല്ല , ഉമ്മര്‍ പിവി , ഹസ്സന്‍ ടിഎം ,അബ്ദുല്‍റഷീദ് കെവി, അന്‍വര്‍സാദത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മേക്കിംങ് ഡിഫ്രന്‍സ് എന്ന വിഷയത്തില്‍ ഡോ രാജീവ് പിള്ള ക്ലാസ്സെടുത്തു.

ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഡോ തോംപ്‌സണ്‍ ഉല്‍ഘാടനം ചെയ്തു.ഡോ റയ്മണ്ട്‌ടെനന്റു, ഡോ അബ്ദുല്‍ഖാദര്‍, അബ്ദുല്ല,ഉമ്മര്‍ , സഫറുള്ളപാലപ്പെട്ടി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അബ്ദുല്‍വാഹിദ് സ്വാഗതവും മുഹമ്മദലി തിരൂര്‍ നന്ദിയുംപറഞ്ഞു.












Click it and Unblock the Notifications