എ.സി. ജോസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി;
ദുബായ്: കോണ്‍ഗ്രസ്സ് സീനിയര്‍ നേതാവും, മുന്‍ സ്പീക്കറും, വീക്ഷണം ചീഫ് എഡിറ്ററുമായ എ.സി. ജോസിന്റെ വിയോഗത്തില്‍ ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് സി.ആര്‍.ജി.നായര്‍, ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കോണ്‍ഗ്‌സ് പ്രസ്ഥാനം ഇന്ത്യയില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയ പ്രതിസന്ധികള്‍ കടന്നു പോകുന്ന ഘട്ടത്തില്‍ എ.സി. ജോസിനെ പോലെയുളള നേതാക്കളുടെ വിയോഗം പാര്‍ട്ടിക്ക് താങ്ങാവുന്നതിനേക്കാള്‍ വലിയ അഘാതമാണ് സൃഷ്ടിക്കുന്നതെന്നും 'മാധ്യമ രംഗത്ത് കരുത്തനായ തേരാളിയേയാണ് നഷ്ടമായിരിക്കുന്നതെന്ന് ഇന്‍ക്കാസ് ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications