ദുബായ്;ഇന്ത്യക്കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു?

എസി പ്രവര്‍ത്തിയ്ക്കാത്തതിനെത്തുടര്‍ന്നാണ് ടെക്‌നീഷ്യന്‍ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മുറിയിലുള്ള എസിയാണ് പ്രവര്‍ത്തിയ്ക്കാതിരുന്നത്. സംഭവം നടക്കുന്ന ദിവസം കുട്ടിയും ജോലിക്കാരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജ്യൂസ് വേണമെന്ന് കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജോലിക്കാരി അടുക്കളയിലേയ്ക്ക് പോയി.
ജ്യൂസ് തയ്യാറാക്കിയശേഷം കുട്ടിയെ അന്വേഷിച്ചപ്പോള്‍ കാണാനില്ലായിരുന്നെന്ന് വേലക്കാരി പറഞ്ഞു. എന്നാല്‍ അല്‍പ്പസമയത്തികം കുട്ടി മാതാപിതാക്കളുടെ റൂമില്‍ നിന്നും താഴേയ്ക്കിറങ്ങി വന്നു. ആ മുറിയില്‍ പോയത് എന്തിനാണെന്ന് അന്വേഷിച്ചപ്പോള്‍ ടെക്‌നീഷ്യന്‍ എസിയുടെ കൂളിംഗ് ശരിയായോ എന്ന് നോക്കുന്നതിന് വേണ്ടി തന്നെ വിളിച്ചെന്ന് കുട്ടി പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോലിക്കാരി കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചു. മുറിയിലേയ്ക്ക് വിളിച്ച് ശേഷം ടെക്‌നീഷ്യന്‍ തന്നെ കെട്ടിപ്പിടിയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ടെക്‌നീഷ്യനോട് ഇക്കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് ജോലിക്കാരിയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഈ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കരുതെന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ ജോലിക്കാരി എ്ല്ലാ വിവരങ്ങളും പെണ്‍കുട്ടിയുടെ അച്ഛനെ അറിയിച്ചു. പിന്നീട് പൊലീസില്‍ പരാതിയും നല്‍കി. കേസിന്റെ അടുത്ത വിചാരണ ഒക്ടോബര്‍ മൂന്നിന് നടക്കും.












Click it and Unblock the Notifications