അക്‌സസ് ക്ലിനിക്കിന്റെ 15ാമത് ശാഖ ഷാര്‍ജ റോളയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഷാര്‍ജ: അസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ 15ാമത് അക്‌സസ് ക്ലിനിക്ക് ഷാര്‍ജയിലെ റോളയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചിലവില്‍ പ്രാഥമികമായ ഔട്ട് പേഷ്യന്റ് മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനാണ് അക്‌സസ് ക്ലിനിക്ക് റോളയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുതിയ ബോളിവുഡ് സിനിമയായ 'വല്‍കം ടു കറാച്ചി' എന്ന സിനിമയിലെ താരങ്ങളായ ജാക്കി ബഗ്‌നാനി, ലോറന്‍ ഗോട്ട്‌ലിബ് എന്നിവരാണ് അകസസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. ക്ലനിക്കിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സേവന സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളാണ് അക്‌സസ് ക്ലിനിക്കില്‍ ഒരുക്കിയിരിക്കുന്നതെന്ന് അസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

സാധാരണക്കാരെ ഉദ്ദേശിച്ചു കൊണ്ട് തുടങ്ങിയ അസ്റ്റര്‍ ക്ലിനിക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ 15ാമത് ബ്രാഞ്ച് തുടങ്ങാന്‍ പറ്റിയ സാഹചര്യത്തില്‍ എത്തിയതില്‍ അഭിമാനമുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഫീസിന് ഉന്നത ഗുണനിലവാരമുള്ള ഒ പി കണ്‍സള്‍ട്ടേഷന്‍ ഒരുക്കുകയാണ് അക്‌സസ് ക്ലിനിക്കിലൂടെ ഉദ്ദേശിക്കുന്നതെന്ന് അസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ വില്‍സണ്‍ അറിയിച്ചു. യു എ ഇ ല്‍ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് അക്‌സസ് ബഡ്ജറ്റ് ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും വില്‍സണ്‍ വ്യക്തമാക്കി.

മിഡിലീസ്റ്റിലും ഇന്ത്യയിലുമായി 240 ല്‍ അധികം യൂണിറ്റുകള്‍ നടത്തുന്ന അസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ കീഴില്‍ ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ആശുപത്രികള്‍, ആധുനിക മെഡിക്കല്‍ സിറ്റി എന്നിവ ഉള്‍പെടുന്നു. അക്‌സസ്, അസ്റ്റര്‍, മെഡ്‌കെയര്‍, അസ്റ്റര്‍ മെഡ്‌സിറ്റി, മിംസ് എന്നീ ബ്രാന്‍ഡ് നെയിമുകളിലാണ് സ്ഥാപനങ്ങള്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തിലെ വിവിധ നിലകളിലുള്ള ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി വിവിധ തലങ്ങളില്‍പെട്ട 16 ആശുപത്രികള്‍ വിവിധ രാജ്യങ്ങളിലായി അസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications