ഇത്തിസലാത്തില്‍ എല്ലാ റീചാര്‍ജ്ജിനുമൊപ്പം സൗജന്യ ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് ഓഫര്‍
ദുബായ്: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്ത് രംഗത്ത്. എല്ലാ റീചാര്‍ജ്ജുകള്‍ക്കും ഒപ്പം സൗജന്യ വാട്ട്‌സ് ആപ്പ്, ബിബിഎം, ഫേസ്ബുക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് ഇത്തിസലാത്തിന്റെ ഓഫര്‍. മറ്റൊരു ടെലികോം കമ്പനിയായ ഡിയു പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി മികച്ച ഓഫറുകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ ഡാറ്റ പ്രൊമോഷനുമായി ഇത്തിസലാത്ത് എത്തുന്നത്.
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ സോഷ്യല്‍ ഡേറ്റ നല്‍കുന്ന ഓഫര്‍ ഡിയു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തിസലാത്തും അത്തരമൊരു ഓഫറുമായി രംഗത്തെത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇത്തരമൊരു ഓഫര്‍ നല്‍കുന്നതിലേയ്ക്ക് ഇത്തിസലാത്ത് എത്തി ചേര്‍ന്നത്. ആഴ്ചയില്‍ 21 മണിയ്ക്കൂറെങ്കിലും സോഷ്യല്‍ ഡാറ്റ ഉപയോഗിയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം.

എല്ലാ റീചാര്‍ജ്ജുകള്‍ക്കും ഒപ്പം സൗജന്യമായി ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ബിബിഎം എന്നിവ നല്‍കാനാണ് തീരുമാനം. 3ജി, 4ജി മൊബൈല്‍ നെറ്റ് വര്‍ക്കുകളിലാണ് ഓഫര്‍ ലഭ്യമാകുന്നത്. റീചാര്‍ജ്ജ് ചെയ്യുന്നതിന്റെ അന്ന മുതല്‍ തന്നെ സോഷ്യല്‍ ഡാറ്റ സര്‍വീസ് ഉപയോഗിച്ച് തുടങ്ങാം.












Click it and Unblock the Notifications