Get Updates
Get notified of breaking news, exclusive insights, and must-see stories!

ദോഹയില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ബസ് പാഞ്ഞ്കയറി 4 മരണം

ദോഹ: ദോഹയില്‍ യാത്രക്കാര്‍ക്കിടയിലേയ്ക്ക് ബസ് പാഞ്ഞ് കയറി നാല് മരണം. മൂന്ന് വിദേശികളും ഒരു അറബിയുമാണ് മരിച്ചത്. വിദേശികളില്‍ രണ്ട് പേര് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടുണ്ട്.മൊവാസലാത്ത് സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ കാത്ത് നിന്ന് യാത്രക്കാര്‍ക്കിടയിലേയ്ക്ക് ബസ് പാഞ്ഞ് കയറുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.

ഫിലിപ്പീന്‍സുകാരിയായ ഒരു സ്ത്രീയും രണ്ട് ഇന്ത്യക്കാരും ഒരു അറബിയുമാണ് മരിച്ചതെന്നാണ് വിവരം. സര്‍ക്കാര്‍ ബസ് ആണ് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞ് കയറിയത്. 156 ാം നമ്പര്‍ ബസാണ് അപകടമുണ്ടാക്കിയത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് വെയിറ്റിംഗ് ഷെഡിന് മുന്നില്‍ വച്ച് കോണ്‍ക്രീറ്റ് നിര്‍മ്മിത ബാരിക്കേഡ് തകര്‍ക്ക് വെയിറ്റിംഗ് ഷെഡും കടന്ന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന അല്‍ മില്യണിന്റെ രണ്ട് ടാക്‌സി കാറുകളില്‍ ഇടിച്ചാണ് നിന്നത്.

Accident

ഉച്ചയ്ക്ക് 12.20 ന് പുറപ്പെടേണ്ടതായിരുന്നു ബസ്. ബ്രേക്കിന് പകരം ഡ്രൈവര്‍ ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസ് കാത്ത് നിന്ന യാത്രക്കാരും ബസിലേയ്ക്ക് കയറാന്‍ വന്ന യാത്രക്കാരുമാണ് അപകടത്തില്‍ പെട്ടത്. ബസ് സ്റ്റേഷന്റെ ചരിത്രത്തില്‍ രണ്ടാമത്തെ അപകടമാണ് നടന്നത്.

വെള്ളിയാഴ്ച ബസ് സ്റ്റേഷനില്‍ തിരക്കേറിയ ദിവസങ്ങളിലൊന്നാണ്. എന്നാല്‍ ജുമ കഴിഞ്ഞയുടനെയുള്ള സമയമായതിനാല്‍ തിരക്ക് കുറവായിരുന്നു. ബസ് കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുശ്ശ കോഫി ഷോപ്പിനോട് ചേര്‍ന്ന് കുറഞ്ഞ യാത്രക്കാര്‍ നിന്നിരുന്ന ഭാഗത്താണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ ബസിനടിയില്‍ മരിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+