ഷാര്‍ജയില്‍ കാര്‍ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്
ഷാര്‍ജ:തിങ്കളാഴ്ചയുണ്ടായ കാര്‍ അപകടത്തില്‍ രണ്ടു വിദേശി സ്ത്രീകള്‍ക്ക് പരിക്ക്. യുവതികള്‍ ഓടിച്ചിരുന്ന കാറുകള്‍ പരസ്പരം കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട കാറുകള്‍ ചിതറി പോയി. അമേരിക്കന്‍ യുവതിക്കും(40) താജിക്കിസ്ഥാന്‍ യുവതിക്കുമാണ്(30) അപകടത്തില്‍ പരിക്കേറ്റത്.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ യുവതികളെ ഷാര്‍ജ പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം സംഭവിക്കുന്നതിനുള്ള കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. യുവതികളുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനു ശേഷമേ മൊഴി എടുക്കാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications