കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ, അപകട റിപ്പോര്‍ട്ടിങ് നിര്‍ണായകം

Google Oneindia Malayalam News

ഷാര്‍ജ: അപകടമുണ്ടായാല്‍ ഡ്രൈവര്‍ ആദ്യം ചെയ്യേണ്ടതെന്താണ്? ഷാര്‍ജ പോലിസ് പറയുന്നത് സ്വന്തം ഫോണില്‍ നിന്ന് ഇക്കാര്യം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയെന്നതാണ്. കൂട്ടുകാരുടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലോ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് സഹായം എത്തിക്കുന്നതിലും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ലഭിക്കുന്നതിലും കാലതാമസം വരുത്തുമെന്നാണ് പോലിസ് ഭാഷ്യം.

അപകടത്തില്‍ ഉള്‍പ്പെടാത്ത ആരുടെയെങ്കിലും നമ്പറില്‍ നിന്നുവിളിച്ചാല്‍ സ്ഥലം കണ്ടുപിടിയ്ക്കാന്‍ പോലിസ് പലപ്പോഴും ബുദ്ധിമുട്ടുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത രീതിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

sharjah Police

ആക്‌സിഡന്റ് റിപ്പോര്‍ട്ടില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയതിനുശേഷമാണ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയത്. ചെറിയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് സാങ്കേതിക സഹായ യൂനിറ്റിന് രൂപം നല്‍കിയിട്ടുണ്ടെന്ന് പോലിസ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ കേണല്‍ സുല്‍ത്താന്‍ അബ്ദുള്ള അറിയിച്ചു.

English summary
What should a driver do first if his vehicle has an accident in Sharjah? And how can he safeguard his right to compensation by the insurance company?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X