കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിത മേഖലയിലൂടെ വാഹനം മറികടന്നാല്‍ 600 ദിര്‍ഹവും ആറു ബ്ലാക്ക് പോയിന്റും

Google Oneindia Malayalam News

ഷാര്‍ജ: വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ദിശ മുന്നറിയിപ്പ് സിഗ്‌നലുകള്‍ നല്‍കാതെ പെട്ടന്ന് മാറ്റുന്നത് വലിയ റോഡപകടങ്ങള്‍ക്ക് വഴിവെക്കുന്നതായി ഷാര്‍ജ പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 105 ജീവനുകളാണ് ഇത്തരത്തില്‍ റോഡില്‍ പൊലിഞ്ഞതെന്നും പോലീസ് അറിയിക്കുന്നു.

പല ഡ്രൈവര്‍മാരും ലൈന്‍ മാറുന്ന സമയത്ത് ക്രത്യമായി സിഗ്‌നല്‍ ഉപയോഗിക്കാത്തതും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും വാഹനത്തിന്റെ വലതു ഭാഗത്ത് കൂടിയുമുള്ള മറികടക്കലും വലിയ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വാഹനം തെന്നിമാറാന്‍ സാധ്യതയുള്ള ഭാഗത്തും വളവുകളിലും വാഹനം അമിത വേഗതയില്‍ കടന്നു പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

sharjah-map

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അനുവദനീയമല്ലാത്ത രീതിയിലുള്ള മറികടക്കലിന് 200 ദിര്‍ഹം പിഴയും 3 ബ്ലാക്ക് പോയിന്റും, നിരോധിത മേഖലയിലൂടെയുള്ള വാഹനം മറികടന്നാലും, ഹെവി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ലൈനിലൂടെ ചെറുവാഹനം ഓടിച്ചാലും 600 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റുമായിരിക്കും ഇനി പിഴ നല്‍കുക.

English summary
a prohibited area of the vehicle , and six black points and 600 dirham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X