ദുബായില്‍ അപകടത്തില്‍പ്പെട്ട യുവാവിന് ദിലീപിന്റെ സഹായ ഹസ്തം
ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിന് ദീലീപിന്റെ സ്വാന്തന ഹസ്തം. ദുബായ് മുഹൈസിന മൂന്നിലായിരുന്നു അപകടം നടന്നത്.വടകര പള്ളിചത്തായ സ്വദേശിയായ ജാസിറാണ്(23) അപകടത്തില്‍പ്പെട്ടത്. ഖിസൈസിലെ ഗ്രോസറിയില്‍ ഡെലിവറി ബോയായി ജോലി ചെയ്യുന്ന യുവാവാണ് ജാസിര്‍.
ബൈക്ക് യാത്രക്കാരനായിരുന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ച വാഹനം നിര്‍ത്താതെ കടന്നു പോയിരുന്നു. ബൈക്കിനടയില്‍ കുടുങ്ങിപോയ യുവാവിന് എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു.

അടുത്ത് കൂടി കടന്നു പോയ വണ്ടികളൊന്നും നിര്‍ത്താതെയാണ് പോയത്. അത് വഴി കടന്നു പോയ നടന്‍ ദിലീപിന്റെ കാറാണ് അപകടം കണ്ട് നിര്‍ത്തിയത്. ദിലീപിനെ കണ്ടതോടെ തുടക്കത്തില്‍ ഞെട്ടലായിരുന്നുവെന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ജാസിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വീഴ്ചയില്‍ കാലില്‍ പരിക്കുകള്‍ പറ്റിയിരുന്നു. യുവാവിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത് നടന്‍ പോവുകയും ചെയ്തു.












Click it and Unblock the Notifications