അബുദാബി ബിഗ് ടിക്കറ്റിലെ 30 കോടി, ആ ഭാഗ്യവാൻ നടൻ ഹരീശ്രീ അശോകന്റെ മരുമകൻ
ദോഹ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയ ആ മലയാളിയെ കണ്ടെത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ മുപ്പത് കോടി രൂപ ലഭിച്ചിരിക്കുന്നത് മലയാളിയായ സനൂപ് സുനിലിന് ആണ്. ദോഹയിലാണ് സനൂപ് സുനില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഖത്തറിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് സനൂപ് സുനില്‍.
ഏഴ് വര്‍ഷത്തോളമായി സനൂപ് ഖത്തറില്‍ ആണ് ജോലി ചെയ്യുന്നത്. സനൂപ് എറണാകുളം സ്വദേശിയാണ്. മാത്രമല്ല പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകന്റെ മരുമകന് കൂടിയാണ് സനൂപ് സുനില്‍. ചൊവ്വഴ്ച ആണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. സനൂപ് സുനില്‍ ആണ് ഒന്നാം സമ്മാനം നേടിയത് എന്ന വിവരം ബിഗ് ടിക്കറ്റ് അബുദാബിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ സനൂപിനെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി ശ്രമിച്ചിട്ടും നടന്നില്ല. പല തവണ സനൂപിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ഏറെ തവണ ഫോണില്‍ ശ്രമിച്ച ശേഷമാണ് സനൂപിനെ കണ്ടെത്തിയത്. റോമിംഗ് ഉളള ഇന്ത്യയിലെ നമ്പര്‍ ആയിരുന്നു നറുക്കെടുപ്പ് സ്ഥലത്ത് നല്‍കിയിരുന്നത് എന്നും തന്റെ ഖത്തറിലെ നമ്പര്‍ കിട്ടാത്തത് കൊണ്ടാണ് തന്നെ ബന്ധപ്പെടാന്‍ സാധിക്കാതെ ഇരുന്നത് എന്നും സനൂപ് പ്രതികരിച്ചു.
സനൂപിനെ കൂടാതെ ലുലു ഗ്രൂപ്പിലെ 19 ജീവനക്കാര്‍ ചേര്‍ന്ന് 20 പേരാണ് ബിഗ് ടിക്കറ്റ് എടുത്തത്. ജൂലെ പതിമൂന്നിന് ഓണ്‍ലൈന്‍ വഴിയാണ് സനൂപും സുഹൃത്തുക്കളും ടിക്കറ്റ് എടുത്തത്. സനൂപിന്റെ പേരില്‍ ആയിരുന്നു 183947 എന്ന നമ്പറിലുളള ടിക്കറ്റ് എടുത്തത്. ടിക്കറ്റ് എടുത്ത 19 പേര്‍ക്കുമായി ഒന്നര കോടിയോളം രൂപ സമ്മാനമായി ലഭിക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications