കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ കൂടെ നില്‍ക്കുമെങ്കില്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറാണെന്ന് ലാലു അലക്‌സ്

Google Oneindia Malayalam News

ഷാര്‍ജ: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അവസാനം വരെ കൂടെ നില്‍ക്കുമെങ്കില്‍ ജനസേവനത്തിനായി മുന്നിട്ടിറങ്ങാമെന്ന് നടന്‍ ലാലു അലക്‌സ് അഭിപ്രായപ്പെട്ടു. ജനങ്ങളോട് ഒത്തിരി കാര്യങ്ങള്‍ വിളിച്ചു പറയാനുണ്ട്. പക്ഷെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ആ സമയം എല്ലാം വെട്ടിത്തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.

ചില കാര്യങ്ങളില്‍ ശക്തമായി പ്രതികരിക്കണമെന്നുണ്ട്, എന്നാല്‍ അത്തരം പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കുകയില്ല എന്നതാണ് ദുഖ്ഖകരമെന്നും ലാലുഅലക്‌സ് വ്യക്തമാക്കി. വളരെ ജാഗ്രതയോടെയാണ് മാധ്യമങ്ങള്‍ അഴിമതിയും കൊള്ളയും കൊലയും പുറത്തു കൊണ്ട് വരുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങളുടെ തുടര്‍ നടപടികള്‍ ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്ന് പരിശോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍ കണ്ടു വരുന്നത്.

lalu

പഴയ കാലത്തെ കുടുംബ ബന്ധങ്ങളിലുണ്ടായ ഐക്യം ഇന്ന് കാണുന്നില്ല. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. ജോലി കഴിഞ്ഞ് ലഭിക്കുന്ന തുച്ചമായ സമയം സ്വന്തം മക്കളോടപ്പം ചിലവഴിക്കാന്‍ പോലുമാകാത്ത കുടുംബങ്ങള്‍ കൂടിവരുകയാണ്. ഇത്തരത്തില്‍ മാതാപിതാക്കളുടെ സാന്നിധ്യം കുറഞ്ഞ കുട്ടികളുടെ ഭാവിയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. പഠന മുറിയില്‍ ആയുധങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അത് പോലീസിനു കാട്ടി കൊടുത്ത പ്രിന്‍സിപ്പാലിനെതിരെ ഭീഷണി മുഴക്കുന്ന യുവതലമുറയെ നമുക്ക് ആര്‍ക്കും അംഗീകരിക്കാനാവില്ല.

ഇത്തരം സംഭവങ്ങള്‍ മതാപിതാഗുരു ബന്ധങ്ങളിലെ അകല്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും ലാലുഅലക്‌സ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് വേണ്ടി ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആശയമാണ് താന്‍ സ്വപ്‌നം കാണുന്നത്. ഇപ്പോഴത്തെ സാഹചര്യം അതിനു അനുകൂലമല്ല. സാഹചര്യം അനുകൂലമാകുമ്പോള്‍ എന്നെ വളര്‍ത്തിയ മലയാളികള്‍ക്ക് മുന്നില്‍ ഞാന്‍ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തരുമായുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Actor Lalu Alex about Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X