നടന് മധു പ്രവാസി മലയാളി ഫെഡറേഷന് ഡയറക്ടര്‍ബോര്‍ഡിലേക്ക്
റിയാദ്: മലയാളികളുടെ പ്രിയപ്പെട്ട നടന്, അഭിനയ ചക്രവര്‍ത്തി മാധവന് നായര്‍ എന്ന മധു പ്രവാസി മലയാളി ഫെഡറേഷന്റെ ഡയറക്ടര്‍ബോര്‍ഡിലേക്ക്. അദ്ദേഹത്തെ റിയാദി നടന്ന മീറ്റിങ്ങില്‍ വച്ച് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണെന്നും, സംഘടനയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മധു പറഞ്ഞു. റിയാദില്‍ നടന്ന ചടങ്ങില്‍ പ്രവാസി മലയാളി ഫെഡറേഷന് സൗദി അറേബ്യ കോഓര്‍ഡിനേറ്റര്‍ ജെ.കെ പ്രവാസി മലയാളി ഫേഡറേഷന്റെ മെംബര്‍ഷിപ്പ് ആപ്ലിക്കേഷന്‍ പൂരിപ്പിക്കുന്നതിനായി നല്കിയപ്പോള് പൂര്‍ണസന്തോഷത്തോടെ അതുമുഴുവന്‍ പൂരിപ്പിച്ചു നല്കുവാനും അദ്ദേഹം മടികാണിച്ചില്ല.

മധുവിനെപ്പോലെയുള്ള ഒരു വ്യക്തി പ്രവാസി മലയാളി ഫെഡറേഷനിലേക്ക് കടന്നുവരുന്നത് പ്രസ്ഥാനത്തിന്റെ ഭാവിവളര്‍ച്ചയ്ക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുമെന്ന് പ്രവാസി മലയാളി ഫെഡറേഷന് ഗള്‍ഫ് മേഖല കോഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി അഭിപ്രായപ്പെട്ടു.
ശ്രീ മാധവന് നായരെ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്മാന് മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്മാന് ബഷീര്‍ അമ്പലായി, ചെയര്മാന് ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന് എന്നിവര്‍ അറിയിച്ചു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications