Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ പുട്ടുകട, ആസിഫ് അലിയുടെ ചായക്കട; ദുബായില്‍ താര ബിസിനസ് തകര്‍ക്കും!!

ഇക്കാര്യത്തിലും ഇവരുടെയൊക്കെ വഴികാട്ടികള്‍ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ാലാലുമൊക്കെ തന്നെ.

ദുബായ്: സിനിമാ താരങ്ങള്‍ ബിസിനസ് ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സിനിമയില്‍ സജീവമായി അല്‍പ്പം പണമൊക്കെ കയ്യില്‍ വന്നാല്‍ മറ്റു മേഖലകളില്‍കൂടി കൈ നോക്കുന്നത് സ്വാഭാവികം. അങ്ങനെ വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിച്ച നിരവധി താരങ്ങളുണ്ട്. മലയാളത്തിന്റെ പ്രമുഖ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ വരും ഈ പട്ടികയില്‍. എന്നാല്‍ യുവതാരങ്ങളും ബിസിനസ് രംഗം വികസിപ്പിക്കുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്...

താരങ്ങളുടെ ബിസിനസ്

താരങ്ങളുടെ ബിസിനസ്

താരങ്ങളുടെ ബിസിനസ് എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിക്കും ആദ്യം ഓര്‍മ വരിക ദിലീപിന്റെ പുട്ടുകടയാണ്. ദേ പുട്ട്. കേരളത്തിലെ വിവിധ നഗരങ്ങള്‍ കീഴടക്കിയ ദേ പുട്ട് ഇപ്പോള്‍ ദുബായിലും തകര്‍ക്കുകയാണ്.

നാദിര്‍ഷയും കൂട്ടരും

നാദിര്‍ഷയും കൂട്ടരും

ദേ പുട്ടില്‍ ദിലീപ് മാത്രമല്ല, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും മറ്റു വ്യവസായികളുമെല്ലാം പങ്കാളികളാണ്. ദിലീപിന്റെ വഴി തന്നെയാണ് ഇക്കാര്യത്തില്‍ യുവ നടന്‍ ആസിഫ് അലിയും സ്വീകരിക്കുന്നത്.

ആസിഫലയുടെ ചായക്കട

ആസിഫലയുടെ ചായക്കട

ആസിഫലിയും കൂട്ടരും ചായക്കടയുമായിട്ടാണ് ദുബായിലെത്തുന്നത്. ആദാമിന്റെ ചായക്കട. കോഴിക്കോട് ആദാമിന്റെ ചായക്കട എന്ന നാടന്‍ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ശാഖ ദുബായില്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍.

കോഴിക്കോടന്‍ രുചി

കോഴിക്കോടന്‍ രുചി

കോഴിക്കോടിന്റെ രുചിഭേദങ്ങള്‍ തന്നെയാണ് ദുബായിലെ ചായക്കടയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാട്ടില്‍ ഉപയോഗിക്കുന്ന അതേ ചേരുവകള്‍ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുകയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

കടലിനക്കരെ പോണോരെ

കടലിനക്കരെ പോണോരെ

നാട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ഫീല്‍ ദുബായിലെ ചായക്കടയില്‍ അനുഭവിക്കാന്‍ സാധിക്കുമെന്ന് ആസിഫ് അലി പറയുന്നു. കോഴിക്കോടന്‍ ഭക്ഷണങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ കടലിനക്കരെയും ധാരളമാണ്.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

ദിലീപും ആസിഫ് അലിയും മാത്രമല്ല അഭിനയത്തിന് പുറമെ ബിസിനസ് രംഗത്ത് സജീവമായ താരങ്ങള്‍. ഇക്കാര്യത്തിലും ഇവരുടെയൊക്കെ വഴികാട്ടികള്‍ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ാലാലുമൊക്കെ തന്നെ.

സ്റ്റാര്‍ വാല്യൂ

സ്റ്റാര്‍ വാല്യൂ

സ്റ്റാര്‍ വാല്യൂ മനസിലാക്കി ആദ്യമായി പരസ്യമോഡല്‍ രംഗത്തെത്തിയത് മോഹന്‍ലാലാണ്. തൊട്ടുപിന്നാലെ മമ്മൂട്ടിയും ഈ രംഗത്ത് സജീവമായി. ബിസിനസ് രംഗത്തും ഇതേ റൂട്ട് തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ചത്.

ബിസിനസും സിനിമാ നിര്‍മാണവും

ബിസിനസും സിനിമാ നിര്‍മാണവും

പതഞ്ജലി ഹെര്‍ബല്‍ എക്‌സ്ട്രാക്്‌സ് എന്ന കമ്പനിയുമായി ചേര്‍ന്ന് മമ്മൂട്ടി ബിസിനസില്‍ സജീവമാകുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നതാണ്. പ്രണവം ആട്‌സ് എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങി മോഹന്‍ലാല്‍ സിനിമയുടെ മറ്റു മേഖലകളിലേക്കും കൈവച്ചത് മലയാളികള്‍ വായിച്ചറിഞ്ഞതാണ്.

വിസ്മയം മറന്നിട്ടില്ല

വിസ്മയം മറന്നിട്ടില്ല

പ്രണവത്തിന് പുറമെ വിസ്മയം എന്ന പേരില്‍ മോഹന്‍ലാല്‍ ഒരു വിതരണ കമ്പനി തുടങ്ങിയിരുന്നു. ഇതേ പേരില്‍ ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയും ആരംഭിച്ചു. പക്ഷേ, പ്രണവം ആട്‌സ് ഏറെ കാലം മുന്നോട്ട് പോയില്ല.

ആശിര്‍വാദ് പ്രൊഡക്ഷന്‍

ആശിര്‍വാദ് പ്രൊഡക്ഷന്‍

പ്രണവം ആട്‌സ് പൂട്ടിയ ശേഷമാണ് സുഹൃത്ത് ആന്റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ ആശിര്‍വാദ് പ്രൊഡക്ഷന്‍ ആരംഭിക്കുന്നത്. ഇവിടെ മാത്രം നിന്നില്ല മോഹന്‍ലാല്‍. മറൈന്‍ ഫുഡ് എക്‌സ്‌പോര്‍ട്ടിങ്, ഷെയര്‍ ബ്രോക്കിങ് കമ്പനി, ഹോട്ടല്‍ വ്യവസായം എന്നീ മേഖലകളിലെല്ലാം അദ്ദേഹം കൈവച്ചു.

മമ്മൂട്ടിയുടെ കാര്യം

മമ്മൂട്ടിയുടെ കാര്യം

സിനിമാ താരം എന്നതിന് പുറമെ കൈരളി ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി. പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡറുമായിട്ടുണ്ട്. പ്‌ളെ ഹൗസ് എന്ന പേരില്‍ ഒരു വിതരണ കമ്പനിയും അദ്ദേഹം തുടങ്ങിയിരുന്നു.

ആശുപത്രി ശൃംഖല

ആശുപത്രി ശൃംഖല

ഇതിനു പുറമെ മമ്മൂട്ടിക്ക് ആശുപത്രി ശൃംഖലകളുമുണ്ട്. ദിലീപും പൃഥ്വിരാജുമെല്ലാം മറ്റു വരുമാന മാര്‍ഗങ്ങള്‍ നേടുന്നതില്‍ പിന്നിലല്ല. നിര്‍മാണ കമ്പനികള്‍ ഇല്ലാത്ത താരങ്ങള്‍ ഇല്ല എന്ന മട്ടിലേക്കാണ് ഇപ്പോള്‍ പോക്ക് എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+