അബുദാബി; കെജി ക്ളാസ് പ്രവേശനം പ്രായപരിധി കൂട്ടി?
അബുദാബി: ജനവരി 2014 മുതല്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ ക്ളാസുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വയസ്സും എട്ട് മാസം പ്രായവും ഉണ്ടായിരിയ്ക്കണമെന്ന് നിര്‍ദ്ദേശം. അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സില്‍ (Adec) ലൈസന്‍സിംഗ് ആന്റ് അക്രഡിറ്റേഷന്‍ മാനേജര്‍ ഡോ ജോര്‍ജ്ജ് നാഡെര്‍ ആണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നേടുന്നതിനുള്ള പ്രായപരിധിയാണ് മൂന്ന് വയസ്സും എട്ട് മാസവുമാക്കി നിശ്ചയിച്ചത്.

പല സ്‌കൂളുകളിലും മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികളെ കിന്‍ഡര്‍ഗാര്‍ട്ടനില്‍ പ്രവേശിപ്പിയ്്ക്കാറുണ്ട. എന്നാല്‍ പാശ്ചാത്യ കരിക്കുലം അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളുകളിനല്‍ മൂന്നര വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.
സ്വകാര്യ സ്‌കൂളുകള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിയ്ക്കവെയാണ് പ്രായപരിധി പുതുക്കി നിശ്ചയയിച്ചകാര്യം അദ്ദേഹം പറഞ്ഞത്. 2014 അധ്യയന വര്‍ഷം മുതലാണ് പുതിയ പ്രായപരിധി നിലവില്‍ വരുന്നത്. ഒന്നാം തരത്തില്‍ പ്രവേശനം നേടുന്ന കുട്ടിയ്ക്ക് ആറ് വയസ്സ് പൂര്‍ത്തിയായിരിയ്ക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത മിക്ക സ്വകാര്യ സ്‌കൂളുകളുടെ പ്രതിനിധികളും പറഞ്ഞു.












Click it and Unblock the Notifications