മാനവീയം 2016 അഡ്വ ഫൈസല്‍ ബാബു തിരൂര്‍ മുഖ്യ പ്രഭാഷണം നടത്തും
മനാമ: ബഹറിനിലെ കെ.എം.സി.സി യുടെ ഹമദ് ഘടകം സംഘടിപ്പിക്കുന്ന മാനവീയം 2016 ല്‍ കേരളത്തിലെ മുസ്ലിം ലീഗ് വേദികളിലെ ശ്രദ്ധേയനായ പ്രാസംഗികന്‍ അഡ്വ : ഫൈസല്‍ ബാബു തിരൂര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 12 രാത്രി 6.30 ന് ഹമദ് ടൌണ്‍ കാനു മജ്‌ലിസിലാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973 33382787 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ അസൈനാര്‍ കളത്തിങ്കല്‍, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, സലാം മമ്പാട്ടുമൂല, ഷാജഹാന്‍ പരപ്പന്‍ പോയിന്‍, അബ്ബാസ് വയനാട്, സക്കറിയ എടച്ചേരി, അബുബക്കര്‍ പാറക്കടവ്, ഹുസ്സൈന്‍ വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications