അനീതിക്കെതിരെ ശബ്ദിക്കുന്ന മാധ്യമമാണ് സാഹിത്യം: അഡ്വ: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ
ദുബായ്: അനീതിക്കെതിരെ ശബ്ദിക്കുന്ന ഏറ്റവും പ്രധാനപെട്ട ഒരു മാധ്യമമാണ് സാഹിത്യമെന്നു അഡ്വ: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ദുബായ് കെ.എം.സി.സി സര്‍ഗധാര യു.എ.ഇ വായന വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരനിലാവ് എന്ന സാഹിത്യ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിലയുറപ്പിച്ച് ,കഥാപാത്രങ്ങളെ തങ്ങളുടെ രചനകളില്‍ സൃഷ്ടിച്ചുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെയുള്ള പൂര്‍വ്വകാല കഥാകൃത്തുക്കള്‍ എഴുതിയിരുന്നത്.
'എട്ടുകാലി മമ്മൂഞ്ഞി' എന്ന കാലാതീതമായി ജീവിക്കുന്ന കഥാപാത്രത്തിന് ജന്മം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ കഥാപാത്രം ഇന്നും ഏറെ ചെയ്യപ്പെടുകയും പ്രസക്തമാവുകയും ചെയ്യുന്നു എന്നത് എഴുത്തിന്റെ ദാര്‍ശനികതക്കുള്ള ഉദാഹരണമാണ്. കലാകാരന്മാരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ സാഹിത്യ ശില്‍പ്പശാല ക്യാമ്പ് ഡയറക്റ്റര്‍ ഇസ്മായില്‍ ഏറാമല അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, യുവ കലാസാഹിതി ദുബായ് പ്രസിഡന്റ് സുഭാഷ് ദാസ് ,ബഷീര്‍ തിക്കൊടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ദുബായ് കെ.എം.സി.സി ആക്റ്റിംഗ് ജന: സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍, ട്രഷറര്‍ എ.സി ഇസ്മായില്‍, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി,എം.എ മുഹമ്മദ് കുഞ്ഞി,എന്‍.കെ ഇബ്രാഹിം,അബ്ദുല്‍ഖാദര്‍ അരിപ്പാബ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.സുഫൈദ് ഇരിങ്ങണ്ണൂര്‍ സ്വാഗതം പറഞ്ഞു.

ആദ്യ സെക്ഷനില്‍ കഥയുടെ കാതല്‍ എന്ന വിഷയം വെള്ളിയോടന്‍ അവതരിപ്പിച്ചു. ടി.എം.എ സിദ്ദീഖ് ആമുഖവും, മൂസ കൊയപ്രം നന്ദിയും പറഞ്ഞു. കാവ്യ സുഗന്ധം എന്ന സെഷനില്‍ സത്യന്‍ മാടാക്കര , ഹണി ഭാസ്‌ക്കര്‍ എന്നിവര്‍ ക്ലാസെടുത്തു. വി.കെ റഷീദ് ആമുഖവും അബ്ദുള്ള കുട്ടി ചേറ്റുവ നന്ദിയും പറഞ്ഞു. ശ്രേഷ്ഠ ഭാഷ സെഷനില്‍ മുരളി മാസ്റ്റര്‍ ക്ലാസെടുത്തു. അസീസ് മണമ്മല്‍ ആമുഖവും നിസാമുദ്ദീന്‍ കൊല്ലം നന്ദിയും പറഞ്ഞു. സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ ,ജന:കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട്എന്നിവര്‍ നേത്രത്വം നല്‍കി.












Click it and Unblock the Notifications