വെള്ളാപ്പള്ളിയുടെ പരസ്യ പ്രസ്ഥാവന ബിജെപിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല പി.എസ് ശ്രീധരന്‍ പിള്ള
ദുബായ്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കുണ്ടാവില്ല എന്ന വെള്ളാപ്പള്ളിയുടെ പരസ്യ പ്രസ്ഥാവന പാര്‍ട്ടിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി ഒരു സമുദായ നേതാവാണ് അല്ലാതെ അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വാക്താവല്ല.
മലപ്പുറം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ബിഡിജെസ് പ്രവര്‍ത്തകരും ക്യത്യമായി രംഗത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളിലും പങ്കെടുത്ത വ്യക്തി എന്ന നിലയിലാണ് താന്‍ ഇക്കാര്യങ്ങള്‍ ക്യത്യമായി പറയുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ലീഗിന്റെ വിജയത്തെ ബിജെപി ബഹുമാനിക്കുന്നു. എന്നാല്‍ വര്‍ഗ്ഗീയ ദ്രുവീകരണം നടന്നു എന്നത് തങ്ങള്‍ മാത്രമല്ല ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ വരെ അഭിപ്രായപ്പെട്ടതാണ്.

ബിജെപിക്ക് ലഭിച്ച വോട്ട് ശതമാനം നോക്കുകയാണെങ്കില്‍ ചെറുതാണെങ്കിലും അതില്‍ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീധരന്‍ പിള്ള രചിച്ച 5 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിനായി ദുബായില്‍ എത്തിയതായിരുന്നു അദ്ധേഹം.












Click it and Unblock the Notifications