കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പൊലീസിന് ഇനി സൂപ്പര്‍ ബോട്ട്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: സൂപ്പര്‍ കാറുകള്‍ക്ക് ശേഷം സൂപ്പര്‍ ബോട്ടുകളുമായി ദുബായ് പൊലീസ്. യുഎഇയിലെ തന്നെ ഏറ്റവും വേഗതയേറിയ ബോട്ടുകളാണ് പുതിയവയെന്ന് ദുബായ് പൊലീസ്. 22മത് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോയുടെ ഭാഗമായാണ് പുത്തന്‍ ബോട്ടുകള്‍ പ്രദര്‍ശിപ്പിച്ചത്.

മാര്‍ച്ച് 4 ചൊവ്വാഴ്ച മുതലാണ് ബോട്ട് ഷോ ആരംഭിച്ചത്. റോഡ് മാര്‍ഗം വളരെ വേഗം സഞ്ചരിയ്്ക്കാന്‍ വേണ്ട വാഹനങ്ങള്‍ ദുബായ് പൊലീസിനുണ്ട്. ആകാശ മാര്‍ഗത്തിലും ഇത് തന്നെയാണ്. എന്നാല്‍ കടലിലൂടെ സഞ്ചരിയ്ക്കാന്‍ അത്ര മികച്ച വാഹനങ്ങളൊന്നും തന്നെ പൊലീസിനുണ്ടായിരുന്നില്ല. സൂപ്പര്‍ ബോട്ടുകള്‍ ആ കുറവ് പരിഹരിയ്ക്കുന്നവയാണ്.

Super Boat

തീരദേശ ഭൂമി ഒട്ടേറെയുള്ള ദുബായില്‍ സുരക്ഷ ശക്തമാക്കുന്നതിന് ബോട്ടുകള്‍ അനിവാര്യമായിരുന്നു. 10 മീറ്റര്‍ നീളമുള്ളവയാണ് പുതിയ ബോട്ടുകള്‍. എന്നാല്‍ ബോട്ടുകളുടെ നിര്‍മ്മാണ് ചെലവ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മണിയ്ക്കൂറില്‍ 90 മൈല്‍ വേഗതയിലാണ് സൂപ്പര്‍ ബോട്ടുകള്‍ സഞ്ചരിയ്ക്കുക. ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ മാര്‍ച്ച് എട്ടിന് സമാപിയ്ക്കും.

English summary
After super cars, Dubai Police rev it up with a super boat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X