Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ താരങ്ങള്‍ക്ക് പിന്നാലെ എംജിക്കും യുഎഇ ഗോള്‍ഡന്‍ വിസ; സന്തോഷം പങ്കുവച്ച് താരം

ദുബായ്: ഗായിക കെ എസ് ചിത്രയ്ക്ക് പിന്നാലെ പിന്നണി ഗായകന്‍ എംജി ശ്രീകുമാറിനും യു എ ഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് എം ജിക്ക് വിസ സമ്മാനിച്ചത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കായി യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കായുള്ള ഗോള്‍ഡന്‍ വിസ. നേരത്തെ സിനിമ താരങ്ങളായ മോഹന്‍ലാല്‍ , മമ്മൂട്ടി, ടൊവിനോ തോമസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു.

mg sreekumar

ദുബായില്‍ വച്ച് നടന്ന ചടങ്ങില്‍ ഇ സി എച്ഛ് സി ഇ ഓ ശ്രി ഇഖ്ബാല്‍ മാര്‍ക്കോണിയുടെ സാന്നിധ്യത്തിലാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത് . എംജി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത് .

ഇന്ത്യന്‍ ഭാഷകളില്‍ 35000 ല്‍ ഏറെ ഗാനങ്ങള്‍ ആലപിച്ച എം ജിയ്ക്കുള്ള ആദരവായിട്ടാണ് ഗോള്‍ഡന്‍ വിസ. യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിലും ഗാനം ആലപിക്കാനിരിക്കുകയുമാണ് താരം . പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദുബായ്‌യിലല്‍ എത്തിയതാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും .

ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനും യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ് , ആസിഫ് അലി , മിഥുന്‍ രമേശ് , ലാല്‍ ജോസ് , ആശാ ശരത് , മീര ജാസ്മിന്‍ , സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു .

അതേ സമയം, മലയാള സിനിമാ താരങ്ങളില്‍ ആദ്യമായി യു എ ഇയുടെയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ്. ഇരുവരും യുഎഇയിലെത്തി വിസ നേരിട്ട് സ്വീകരിച്ചിരുന്നു. ഇരുവരും യു എ ഇയിലേക്ക് പോയതും അവിടെ എത്തി പങ്കെടുത്ത വിവിധ പരിപാടികള്‍ സംബന്ധിച്ചുമുള്ള വാര്‍ത്തകളും വന്നിരുന്നു. ഒരു വിവാഹ ചടങ്ങില്‍ ഇരുവരും പങ്കെടുത്തതും വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+