കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ഒരു ജോലി; വിസ അന്വേഷിക്കുന്നവര്‍ ഇക്കാര്യം അറിയണം, തൊഴില്‍ വിസകള്‍

Google Oneindia Malayalam News

ദുബായ്: സന്ദര്‍ശക വീസ പുതുക്കുന്നതിന് വേണ്ടി രാജ്യം വിടണമെന്ന നിയമം യു എ ഇ അടുത്തിടെ കര്‍ശനമാക്കിയിരുന്നു. ഇതോടെ താല്‍ക്കാലിക ജോലികള്‍ക്കായി മറ്റ് വിസകള്‍ അന്വേഷിക്കുകയാണ് മലയാളികള്‍ അടക്കമുള്ളവര്‍. വിസ കാലാവധി കഴിഞ്ഞതിന് പിഴ ഈടാക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് മലയാഴളികളാണ് വിസ മാറാനായുള്ള ശ്രമം ആരംഭിച്ചത്.

എന്നാല്‍ താല്‍ക്കാലിക ജോലികള്‍ ചെയ്യാനുള്ള സ്ഥിരം വിസകള്‍ രാജ്യത്ത് നിലവിലുള്ളപ്പോള്‍ സന്ദര്‍ശക വിസ എടുക്കേണ്ട ആവശ്യമില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ യു എ ഇയില്‍ ലഭ്യമായ തൊഴില്‍ വിസകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1

രാജ്യത്തെ ഓരോ കമ്പനികള്‍ക്കും അവരുടെ നിലവാരത്തിന് അനുസരിച്ച് തൊഴില്‍ വിസകള്‍ അപേക്ഷിക്കാവുന്നതാണ്. 3450 ദിര്‍ഹം വരെയാണ് ഓരോ തൊഴില്‍ വിസക്കും ഈടാക്കുന്നത്. ഓരോ കമ്പനികളെയും ഓരോ പട്ടികയാക്കി തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുന്നത്.

2

വിദേശങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന തൊഴിലാളികള്‍ക്കുള്ളതാണ് വര്‍ക്ക് പെര്‍മിറ്റ് ഈ വിസയ്ക്ക് രണ്ട് വര്‍ഷമാണ് കാലാവധിയുള്ളത്. വിസ മാറ്റ വര്‍ക്ക് പെര്‍മിറ്റാണ് മറ്റൊന്ന്, ഈ വിസ രാജ്യത്തികത്തുള്ള തൊഴിലാളി ആദ്യത്തെ കമ്പനി വിട്ട് പുതിയ കമ്പനിയിലേക്ക് മാറാന്‍ വ്യവസ്ഥകളോടെ നല്‍കുന്നതാണ് ഈ വിസ. ഈ വിസയ്ക്ക് രണ്ട് വര്‍ഷത്തെ കാലാവധിയാണുള്ളത്.

3

ആഗ്രഹിച്ച ആ സമയം കണ്‍മുന്നില്‍, ഇനി സ്വപ്‌ന സാഫല്യത്തിന്റെ നാളുകള്‍; ഊ രാശിക്കാരാണോ നിങ്ങള്‍ആഗ്രഹിച്ച ആ സമയം കണ്‍മുന്നില്‍, ഇനി സ്വപ്‌ന സാഫല്യത്തിന്റെ നാളുകള്‍; ഊ രാശിക്കാരാണോ നിങ്ങള്‍

ആശ്രിത വിസയില്‍ രാജ്യത്ത് കഴിയുന്ന സ്ത്രീള്‍ക്കും പുരുഷനും ജോലി ആവശ്യങ്ങള്‍ക്കായി നല്‍കുന്ന രണ്ട് വര്‍ഷ കാലാവധിയുള്ള വര്‍ക്ക് പെര്‍മ്മിറ്റാണ് മറ്റൊന്ന്. നിലവിലുള്ള കമ്പനിയില്‍ തുടര്‍ന്നുകൊണ്ട് മറ്റൊരു സ്ഥാപനത്തില്‍ നിശ്ചിത കാലത്തേക്ക് തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന വിസയാണ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ്. ഈ വിസ എടുക്കുന്നവര്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ പഴയ സ്ഥാപനത്തിലേക്ക് മടങ്ങണം.

4

ജോലിയെടുത്ത ശമ്പളത്തില്‍ 3 ലക്ഷം മുതലാളിക്ക് നല്‍കണം; കാര്യം കേട്ട് ഞെട്ടി ജീവനക്കാരിജോലിയെടുത്ത ശമ്പളത്തില്‍ 3 ലക്ഷം മുതലാളിക്ക് നല്‍കണം; കാര്യം കേട്ട് ഞെട്ടി ജീവനക്കാരി

ഈ വ്യവസ്ഥയില്‍ മാത്രമാണ് ഈ വസ നല്‍കുക. പലപ്പോഴും പ്രൊജക്ടുകളുമായാണ് ഈ വിസ നല്‍കുന്നത്. പദ്ധതി കാലാവധിക്ക് അനുസരിച്ചാണ് ഈ വിസയുടെ കാലാവധിയുണ്ടാകുക. ഏതെങ്കിലും പ്രത്യേക പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി വിദേശങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്ന മിഷന്‍ വിസയാണ് മറ്റൊന്ന്.

5

മോദിയും ഷായും നൂറ് തവണ വന്നാലും കർണാടകയില്‍ ബിജെപി വിജയിക്കാന്‍ പോവുന്നില്ല: കുമാരസ്വാമിമോദിയും ഷായും നൂറ് തവണ വന്നാലും കർണാടകയില്‍ ബിജെപി വിജയിക്കാന്‍ പോവുന്നില്ല: കുമാരസ്വാമി

രാജ്യത്ത് 15 വയസ് തികഞ്ഞതും 18 വയസ് കടക്കാത്തതുമായ കുട്ടികള്‍ക്ക് തൊഴിലെടുക്കാനുള്ള വിസയാണിത്. പ്രായത്തിന് യോജിച്ച നിശ്ചിത തസ്തികകളില്‍ മാത്രമാണ് കൗമാരക്കാരെ നിയമിക്കാന്‍ സാധിക്കുകയുള്ളൂ എന്ന വ്യവസ്ഥയുണ്ട്. ഈ വിസകള്‍ അല്ലാതെ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതാണ്.

6

കമ്പനി അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാണ് ഗോള്‍ഡന്‍ വിസക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഇതുകൂടാതെ പരിശീലനം ലക്ഷ്യമിട്ട് സ്വദേശികള്‍ക്കും ജി സി സി രാജ്യങ്ങളിലെ കുട്ടികള്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. വ്യക്തികളുടെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ വിദേശികള്‍ക്ക് സ്വതന്ത്രമായ രീകതിയില്‍ തൊഴിലെടുക്കാന്‍ സാധിക്കുന്ന സ്വതന്ത്രമായ വിസകളും ലഭ്യമാണ്.

7

അപൂര്‍വ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദഗ്ദര്‍ക്കാണ് ഈ തൊഴില്‍ കരാര്‍ രഹിത വിസ നല്‍കുന്നത്. കൗമാരക്കാരുടെ വിസ ഒഴികെ മറ്റെല്ലാ വിസകള്‍ക്കും 18 വയസ് പൂര്‍ത്തിയാകണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പെര്‍മിറ്റിനും ഈ വ്യവസ്ഥയില്ല.

English summary
Aiming to work in the UAE? There are permanent visas for job seeking and temporary work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X