Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പുറപ്പെടുന്നു; എയര്‍ അറേബ്യ ഒമ്പത് രാജ്യങ്ങളിലേക്ക്

ഷാര്‍ജ: യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്താന്‍ എയര്‍ അറേബ്യ തയ്യാറായി. ഷാര്‍ജയുടെ ബജറ്റ് വിമാന കമ്പനിയാണ് എയര്‍ അറേബ്യ. ഒമ്പത് രാജ്യങ്ങളിലേക്ക് ഈ മാസം സര്‍വീസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാണ് എയര്‍ അറേബ്യയുടെ പ്രഖ്യാപനം. അതേസമയം, ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

പുതിയ പാസഞ്ചര്‍ വിമാനം

പുതിയ പാസഞ്ചര്‍ വിമാനം

പുതിയ പാസഞ്ചര്‍ വിമാനം ഈ മാസം ആരംഭിക്കുമെന്നാണ് എയര്‍ അറേബ്യയുടെ പ്രഖ്യാപനം. കാര്‍ഗോ സര്‍വീസും ഇതോടൊപ്പമുണ്ടാകും. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് രാജ്യങ്ങളിലേക്കാണ് സര്‍വീസ്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 ഈ രാജ്യങ്ങളിലേക്ക്

ഈ രാജ്യങ്ങളിലേക്ക്

ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്താന്‍, ഇറാന്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, സുഡാന്‍, ഈജിപ്ത്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കും ഏപ്രില്‍ മാസത്തില്‍ സര്‍വീസ് നടത്തുമെന്നാണ് എയര്‍ അറേബ്യയുടെ പ്രഖ്യാപനം. യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

 വിവരങ്ങള്‍ക്ക് ബന്ധപ്പെടാം

വിവരങ്ങള്‍ക്ക് ബന്ധപ്പെടാം

എയര്‍ അറേബ്യയുടെ വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. മാത്രമല്ല, കമ്പനിയുടെ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടാലും മതി- (065580000). അല്ലെങ്കില്‍ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടാലും വിവരങ്ങളെല്ലാം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, യാത്രയ്ക്ക് എത്തുന്നവര്‍ മാസ്‌ക്, ഗ്രൗസ് എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം.

ഏറെ ആശ്വാസകരം

ഏറെ ആശ്വാസകരം

യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് എയര്‍ അറേബ്യയുടെ പ്രഖ്യാപനം. അതേസമയം, ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് യുഎഇ ഭരണകൂടത്തിന്റെ അനുമതി മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പുറത്തുവന്ന വിവരം

പുറത്തുവന്ന വിവരം

നേരത്തെ നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹമുള്ള വിദേശികളെ ഏറ്റെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ യുഎഇ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. യുഎഇയുടെ ഔദ്യോഗിക മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. തൊഴില്‍ ധാരണകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നാണ് വിവരം.

കേന്ദ്രനിലപാട്

കേന്ദ്രനിലപാട്

യുഎഇ നിലപാട് ശക്തമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ എംബസികള്‍ മുഖേന എല്ലാ വിദേശരാജ്യങ്ങളുമായും ബന്ധപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വിമാന സര്‍വീസ് അനുവദിക്കില്ലെന്നാണ് അറിയിച്ചത്. ലോക്ക് ഡൗണ്‍ അവസാനിക്കുകയും വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ പ്രവാസികളെ തിരിച്ചെത്തിക്കൂ എന്നും കേന്ദ്രം അറിയിച്ചിരുന്നു.

മെയ് മൂന്ന് വരെ

മെയ് മൂന്ന് വരെ

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. വിമാന സര്‍വീസുകളും മെയ് മൂന്ന് വരെയുണ്ടാകില്ല. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. തല്‍ക്കാലം പ്രവാസികള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട് ശരിവച്ച് സുപ്രീംകോടതിയും പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+