പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും; പാസ്‌പോര്‍ട്ടില്‍ പുതിയ നിര്‍ദേശവുമായി യുഎഇ
ദുബായ്: കേരളത്തിന്റെ കരുത്താണ് പ്രവാസികള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമ്പോഴും താങ്ങാകുന്നത് പ്രവാസികളുടെ പണമാണ്. എന്നാല്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലപ്പോഴും അധികൃതര്‍ക്ക് സാധിക്കുന്നില്ല എന്ന വിമര്‍ശനമുണ്ട്. ഇടയ്ക്കിടെ വിമാന കമ്പനികളും വിദേശ രാജ്യങ്ങളും പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്.
പല പുതിയ തീരുമാനങ്ങളും വിമാനത്താവളത്തില്‍ യാത്രയ്ക്കായി എത്തുമ്പോഴാണ് അറിയുന്നത് എന്നതാണ് ഖേദകരം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ അറിയിപ്പ് വിമാന യാത്രക്കാര്‍ക്കായി നല്‍കിയിരിക്കുകയാണ്. ഇതറിയാതെ എത്തിയ പലര്‍ക്കും യാത്ര മുടങ്ങി. വിശദവിവരങ്ങള്‍ ഇങ്ങനെ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിങ്കളാഴ്ച പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ടിലെ പേര് വ്യക്തവും കൃത്യവുമാണ് എന്ന് ഉറപ്പാക്കണം. പേര് പൂര്‍ണ രൂപത്തില്‍ ഇല്ലെങ്കിലോ തെറ്റുണ്ടെങ്കിലോ യാത്ര മുടങ്ങും. ചില പ്രവാസികളുടെ യാത്ര മുടങ്ങുകയും ചെയ്തു.

യുഎഇയിലേക്കുള്ള യാത്രയ്ക്കും തിരിച്ചു പോകുന്നവര്‍ക്കുമാണ് പുതിയ നിബന്ധന എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാസ്‌പോര്‍ട്ടിലെ പേര് നല്‍കുന്ന ഭാഗത്ത് ഫസ്റ്റ് നേമും സര്‍നേമും പ്രത്യേകം കൊടുത്തിരിക്കണം. പലരുടെയും പാസ്‌പോര്‍ട്ടില്‍ ആദ്യ പേര് മാത്രമാണുള്ളത്. അവരുടെ യാത്രയാണ് മുടങ്ങിയത്.

പേര് പൂര്‍ണ തോതില്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്ര സാധ്യമല്ല. മാത്രമല്ല, യുഎഇയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും തടസം നേരിടും. അമേരിക്കയില്‍ നിന്നും മംഗലാപുരത്തു നിന്നും യുഎഇയിലേക്ക് വരാനിരുന്നവര്‍ക്ക് ഇക്കാരണത്താല്‍ യാത്ര മുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് എത്തിയ വ്യക്തിക്ക് പേര് പൂര്‍ണമല്ലാത്തതിനാല്‍ യാത്ര മുടങ്ങിയെന്ന് ദുബായില്‍ താമസിക്കുന്ന സഹ്‌റ പറയുന്നു. ഇവരുടെ മാതാവ് അമേരിക്കയിലാണ്. അവര്‍ യുഎഇയിലേക്ക് വരാനിരിക്കെ ഇതേ പ്രതിസന്ധി നേരിട്ടു. രേഖകള്‍ ശരിയാക്കുന്നതിനുള്ള ശ്രമത്തിലാണ് സഹ്‌റയുടെ കുടുംബം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമല്ല പുതിയ നിബന്ധന നടപ്പാക്കിയിട്ടുള്ളത്. ഒട്ടേറെ വിമാന കമ്പനികള്‍ പുതിയ ചട്ടം നടപ്പാക്കിയെന്ന് ദെയ്‌റ ട്രാവല്‍സിലെ ഫര്‍ദാന്‍ ഹനീഫ് പറയുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും സമാനമായ അറിയിപ്പ് വന്നിട്ടുണ്ട്. സര്‍നേം പാസ്‌പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമാകില്ല എന്നാണ് അറിയിപ്പിലെ ചുരുക്കം.

എല്ലാ വിസക്കാര്‍ക്കും പുതിയ നിബന്ധന ബാധകമാക്കും. ടൂറിസ്റ്റ്, വിസിറ്റ് വിസയിലെത്തുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നിര്‍ദേശം വന്നിരിക്കുന്നത്. അതേസമയം, റസിഡന്‍സ്, തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ക്ക് ചില ഇളവുകള്‍ നല്‍കും. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ ഈ വിസക്കാര്‍ക്കും പുതിയ നിബന്ധന ബാധമാക്കിയേക്കും.












Click it and Unblock the Notifications