ടിക്കറ്റിന് 330 ദിര്‍ഹം; യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രത്യേക ഓഫര്‍, നാട്ടിലെത്താം...
ദുബായ്: സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും എത്തുന്നതിന് യുഎഇ വഴി പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ദുബായിലും ഷാര്‍ജയിലും കുടുങ്ങിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സൗദിയും കുവൈത്തും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചതോടെയാണിത്. ദിവസങ്ങളായി യുഎഇയില്‍ തങ്ങുന്ന ഇവരോട് തിരിച്ചുപോകാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.

കുടുങ്ങിയ മലയാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന യാത്രാ സൗകര്യം ഒരുക്കാമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. 330 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. 600ഓളം ഇന്ത്യക്കാര്‍ യുഎഇയില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദുബായിലേയും ഷാര്‍ജയിലെയും ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വിപണി വീണ്ടും സജീവമായ ശേഷം യുഎഇയില്‍ കൊറോണ രോഗികള്‍ ഉയരുകയാണ്. ആഫ്രിക്കയിലേയും യൂറോപ്പിലേയും പല രാജ്യങ്ങളിലേക്കും പോകുന്നതിന് ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് യുഎഇ വഴിയാണ്. എന്നാല്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ യാത്ര അസാധ്യമായിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതുവഴി ഇന്ത്യയില്‍ നിന്ന് യാത്ര പുറപ്പെടരുത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യാത്രക്കാര്‍ അധിക പണം സൂക്ഷിക്കുന്നത് നന്നാകുമെന്നും എംബസി അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ നിലവില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Recommended Video
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications