Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലേക്കുള്ള വിമാനങ്ങളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: മാർഗ്ഗനിർദേശം ഇങ്ങനെ..

ദുബായ്: യുഎഇയിലേക്കുള്ള യാത്രക്കാർക്ക് കൊറോണ വൈറസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എയർ ഇന്ത്യ. ചൊവ്വാഴ്ചയാണ് യുഎഇയിലേക്കുള്ള 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്കുള്ള പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്. വിമാനയാത്രയ്ക്ക് മുമ്പ് നിർബന്ധമായും വെബ്സൈറ്റിൽ സാധുവായ കൊറോണ വൈറസ് പിസിആർ പരിശോധനാ ഫലം അപ് ലോഡ് ചെയ്യണമെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പ് എടുത്തിട്ടുള്ളതായിരിക്കണമെന്നും നിർബന്ധമാണ്.

സർട്ടിഫിക്കറ്റ് നിർബന്ധം

സർട്ടിഫിക്കറ്റ് നിർബന്ധം

12 വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും കൊറോണ വൈറസ് പരിശോധന നടത്തി നെഗറ്റീവ് പിസിആർ റിപ്പോർട്ടിന്റെ പ്രിന്റ് കൈവശം വയ്ക്കുകയും വേണം. ഐസിഎംഐആർ അംഗീകാരമുള്ള ലബോറട്ടറികളിൽ നിന്നായിരിക്കണം കൊറോണ വൈറസ് പരിശോധന നടത്തേണ്ടത് എന്നതും നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കുറിനുള്ളിൽ ചെയ്തിട്ടുള്ളതായിരിക്കണമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

Recommended Video

cmsvideo
    ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam
    ക്വാറന്റൈൻ എങ്ങനെ?

    ക്വാറന്റൈൻ എങ്ങനെ?

    നിലവിൽ ഇന്ത്യയിലേക്ക് വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിച്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനുമാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി- പിസിആർ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ ഇത്തരക്കാർ ക്വാറന്റൈനിൽ ഇളവ് ലഭിക്കും. കേരളത്തിൽ ക്വാറന്റൈൻ മാർഗ്ഗനിർദേശങ്ങൾ പരിഷ്കരിച്ചതോടെ കേരളത്തിന് പുറത്തുനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ മാത്രം മതിയാകും.

    ദുബായിൽലെത്തുമ്പോൾ

    ദുബായിൽലെത്തുമ്പോൾ


    വിദേശ രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തുന്നവർ ഹെൽത്ത് ഡിക്ലറേഷൻ ഫോം, ക്വോറന്റൈൻ ഫോം, എന്നിവ പൂരിപ്പിച്ചാണ് വിമാനത്താവളത്തിൽ എത്തേണ്ടത്. ദുബായിലേക്ക് യാത്ര ചെയ്യുന്നവർ യാത്രയ്ക്കുള്ള ഡിഎക്സ് ബി സ്മാർട്ട് ആപ്പും ഡൌൺലോഡ് ചെയ്യണം. അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്ക് അൽഹോൻസൻ മൊബൈൽ സ്മാർട്ട് ആപ്പുമാണ് ഡൌൺലോഡ് ചെയ്യേണ്ടത്.

     റെസിഡന്റ് വിസയെങ്കിൽ

    റെസിഡന്റ് വിസയെങ്കിൽ

    ദുബായ് റെസിഡന്റ് വിസയുള്ളവർക്ക് രാജ്യത്തെ ഏത് വിമാനത്താവളങ്ങൾ വഴിയും തിരിച്ചെത്താമെന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു. എന്നാൽ മടങ്ങിവരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ അംഗീകാരം ലഭിച്ചിരിക്കണം. യുഎഇ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാർക്ക് പാസ്പോർട്ടും യാത്രയ്ക്കായ് സർക്കാർ അംഗീകൃത രേഖകൾ എല്ലാമുണ്ടെങ്കിലും ആറ് മാസത്തെ സാധുതയുള്ള വിസയുണ്ടായിരിക്കണമെന്നാണ് ചട്ടം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+