കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് കോളടിച്ചു; കമ്പനിയുടെ ഒരുഗ്രന്‍ ഓഫര്‍

Google Oneindia Malayalam News

യാത്രക്കാർക്കായി ഒരു കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഓഫർ എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചത്.

ഇനി എന്താണ് ആ ഓഫർ എന്ന് അറിയണ്ടേ. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് ആണ് ഈ ഓഫറിന്റെ ഫലം ലഭിക്കുക. അധിക ബാ​ഗേജ് ഓഫർ ആണ് എയർ ഇന്ത്യ എക്സപ്രസ് അവതരിപ്പിച്ചിട്ടുള്ളത്. ഇനി എത്രയാണ് ആ സൗജന്യ ബാ​ഗേജ് പരിധി എന്ന് അറിയാം....

1

സൗജന്യ ബാഗേജ് പരിധി പത്തു കിലോയാണ് എയർ‌ ഇന്ത്യ എക്സ്പ്രസ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചിരുന്നു. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു.

സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് കോളടിച്ചു; ആ സന്തോഷ വാര്‍ത്ത ഇതാ..സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് കോളടിച്ചു; ആ സന്തോഷ വാര്‍ത്ത ഇതാ..

2

ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.

ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍

3

അതേസമയം, ഖത്തറിലെ ലോകകപ്പ് ഫുട്ബാളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സൗദി അറേബ്യയിൽനിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലൈ അദീൽ വിമാന കമ്പനി. സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനി ആണു ഫ്ലൈ അദീൽ. സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽ നിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തുക.

4

മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ടു അതേ ദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്ന രീതിയിലാണ് വിമാന സർവീസുകൾ നടത്തുന്നത്. ജിദ്ദയിൽനിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് 16 വീതവും സർവീസുകളാണ് ദോഹയിലേക്ക് ഫ്ലൈ അദീൽ നടത്തുക. ഈ സർവീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

English summary
Air India Express with additional baggage offer for passengers for a limited time, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X