കണ്ണൂർ വിമാനം- മൃതദേഹ നിരക്ക്: യാത്ര സമിതി എയർ ഇന്ത്യ മാനേജ്മെന്റ്മായി കൂടിക്കാഴ്ച നടത്തി,
മനാമ: ബഹ്റൈൻ പ്രവാസികളുടെ വിവിധ യാത്ര ആവശ്യങ്ങൾ ഉന്നയിച്ചു യാത്ര അവകാശ സംരക്ഷണ സമിതി ബഹ്റൈൻ എയർ ഇന്ത്യ കൺട്രി മാനേജർ സാക്കത്ത് സരൺ, സെയിൽസ് മാനേജർ നാരായണ മേനോൻ എന്നുവരുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഈ വരുന്ന വേനൽ കാലം മുതൽ ബഹ്റൈനിൽ നിന്നും നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് തുടങ്ങുന്നതിനുള്ള അംഗീകാരം ഉടനെ ഉണ്ടാകുന്മെന്ന് യാത്ര ഭാരവാഹികളോട് എയർ ഇന്ത്യ കൺട്രി മാനേജർ അറിയിച്ചു.
മൃതദേഹം കൊണ്ട് പോകുന്നതിനു യു.എ.ഇ യിലെ അടിസ്ഥാന നിരക്കിന് തുല്യമായ 150 ദിനാർ ആക്കണമെന്ന് യാത്ര സമിതിയുടെ അഭ്യർത്ഥന എയർ ഇന്ത്യ ഹൈർ മാനേജ്മെന്റിനെ അറിയിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ബഹ്റൈനിൽ നിന്നും ഇപ്പോൾ പ്രഖ്യാപിച്ച നിരക്ക് 225 ദിനാർ ആണ്. ഇതിന്റെ കൂടെ മറ്റ് ടാക്സുകൾ കൂടി വരുമ്പോൾ നിരക്ക് കുറവ് ആകുന്നില്ല എന്ന് യാത്ര സമിതി ചർച്ചയിൽ പറഞ്ഞു . കൂടാതെ വിസ മെസ്സേജ് ഓൺലൈൻ വഴി ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും യാത്ര സമിതി എയർ ഇന്ത്യ മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്തേക്ക് ബഹ്റൈനിൽ നിന്നു എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് പുനഃസ്ഥാപിക്കുന്നത്തിനുള്ള സാധ്യതയും ബഹ്റൈൻ മംഗലാപുരം സർവീസ് കേരളത്തിലേക്ക് കണക്ട് ചെയ്യാനുള്ള നിർദ്ദേശവും കൂടിക്കാഴ്ചയിൽ ഉൾപ്പെട്ടിരുന്നു. യാത്ര സമിതി അഡ്വൈസർ കെ.ടി. സലിം, ജനറൽ കൺവീനർ അജി ഭാസി, ട്രെഷറർ സുനിൽ തോമസ് റാന്നി , കോർഡിനേറ്റർ ബദറുദ്ധീൻ പൂവാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications