ഷാര്‍ജ-കൊച്ചി പ്രതിദിന ഫ്ളൈറ്റുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്നു
ഷാര്‍ജ: എയര്‍ ഇന്ത്യയുടെ ഷാര്‍ജ- കൊച്ചി പ്രതിദിന വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നു. ജനവരി 11 മുതല്‍ എയര്‍ ഇന്ത്യ ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേയ്ക്ക് പ്രതിദിന സര്‍വീസ് നടത്തില്ല. ഷാര്‍ജയിലെ പ്രവാസി മലയാളികളെ ഏറെ ദുരിതത്തിലാക്കുന്ന നടപടിയാണ് എയര്‍ ഇന്ത്യ കൈക്കൊണ്ടിരിയ്ക്കുന്നത്. പ്രവാസികളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്.
പ്രതിദിന സര്‍വീസുകള്‍ നിര്‍ത്തുന്നുവെങ്കിലും എയര്‍ ഇന്ത്യ എക്‌സപ്രസിനേയും മറ്റ് ബജറ്റ് കാരിയേഴ്‌സുകളേയോ ആശ്രയിക്കാം. ഷാര്‍ജയില്‍ നിന്നുള്ള പ്രതിദിന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നുവെങ്കിലും മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എയര്‍ ഇന്ത്യ പുറത്ത് വിട്ടിട്ടുണ്ട് .

ദുബായ്-കൊച്ചി-ദുബായ് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ജനവരി 11 മുതല്‍ തന്നെ സര്‍വീസ് ആരംഭിയ്ക്കും. ഷാര്‍ജ-കൊച്ചി-ഷാര്‍ജ റൂട്ടില്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത എയര്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് റൂട്ട് സൗജന്യമായി മാറ്റുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് . പുതിയ സര്‍വീസില്‍ ദുബായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള വണ്‍വേ ടിക്കറ്റിന് 330 ദിര്‍ഹമാണ് ഈടാക്കുന്നത്. തിരികെയുള്ള യാത്രയ്ക്ക് 785 ദിര്‍ഹം ഈടാക്കും. 30 കിലോ ബാഗേജ് അനുവദിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications