എന്ത് വിലകൊടുത്തും എയര്‍കേരള യാഥാര്‍ഥ്യമാക്കും: പ്രവാസികാര്യ മന്ത്രി
കുവൈത്ത്: പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായാണ് എയര്‍കേരള എന്ന ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് കേരള പ്രവാസികാര്യവകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
നഴ്‌സിംങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയ അധിക്യതരുമായി ചര്‍ച്ച നടത്താന്‍ കുവൈത്തിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. അനാവശ്യ നിബന്ധനകള്‍ മുന്നോട്ട് വെച്ച് കേന്ദ്രം ആവശ്യം നിരാകരിക്കുകയാണ് എന്നാല്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എയര്‍കേരള പദ്ദതി പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ചില ഉത്തരേന്ത്യന്‍ ലോബികള്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളം എയര്‍കേരള നടപ്പിലാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.












Click it and Unblock the Notifications