Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടിലെത്തുമ്പഴേക്കും കീശ കീറും; യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർധനവ്

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർധന. അഞ്ചിരട്ടിയിലേറെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം എന്നാണ് റിപ്പോർട്ട്. നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വൺവേ 730 ദിർഹം മുതൽ) എയർ ഇന്ത്യയിലും അതിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

യുഎഇയിൽ 3 ആഴ്ചത്തെ ശൈത്യകാല അവധിയും ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇപ്പോൾ ഉണ്ടായ വർധന. വെള്ളിയാഴ്ച അടച്ച സ്കൂളുകൾ ജനുവരി 2നാണ് തുറക്കുക. ഇത് കൊണ്ട് ഉയർന്ന നിരക്ക് ജനുവരി പകുതി വരെ തുടരും. യുഎഇയിൽ നിന്നു കേരളത്തിലേക്കു നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റുകൾ ഉണ്ടെങ്കിലും ജനുവരിയിൽ യുഎഇയിലേക്കു നേരിട്ട് സർവീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളിലും സീറ്റ് ലഭിക്കാൻ ഇല്ല.

1

കണക്​ഷൻ വിമാനങ്ങളിൽ മറ്റു സെക്ടറുകൾ വഴി യാത്ര ചെയ്യാനായും ഉയർന്ന നിരക്കാണ് . ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു വൺവേയ്ക്കു ഫ്ലൈ ദുബായിൽ 29,800 രൂപയും മടക്കയാത്രയ്ക്കു 65,700 രൂപയുമാണ് നിരക്ക്. ഇൻഡിഗോയിൽ ഇത് യഥാക്രമം 32,300, 66,100, സ്പൈസ് ജെറ്റ് 32500, 65800, എയർ ഇന്ത്യ 36,200, 73,800, എയർ ഇന്ത്യ എക്സ്പ്രസ് 33,400, 65100 രൂപ എന്നിങ്ങനെയാണു നിരക്ക്. ഷാർജയിൽ നിന്ന് എയർ അറേബ്യയിലാണെങ്കിൽ ഇത് യഥാക്രമം 28,300, 65500 രൂപ.

2

നാലംഗ കുടുംബത്തിന് ഇന്നു കൊച്ചിയിലേക്കു പോയി 2023 ജനുവരി ഒന്നിന് തിരിച്ചുവരണമെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിൽ 2,57,600 രൂപ നൽകണം. എയർ ഇന്ത്യ 2,63,500, സ്പൈസ് ജെറ്റ് 2,52,200, ഇൻഡിഗോ 2,74,100, എയർ അറേബ്യയിൽ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു 2,44,500 രൂപയും. യാത്ര അബുദാബിയിൽ നിന്നാണെങ്കിൽ ടിക്കറ്റിന്മേൽ കുറഞ്ഞത് 3000 രൂപയെങ്കിലും അധികം നൽകേണ്ടിവരും.

3

ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ‍ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിൽ 730 ദിർഹം (16380 രൂപ) മുതൽ ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഈ ടിക്കറ്റ് ഉപയോഗിച്ച് ക്രിസ്മസിനു തലേന്നു വരെ (24) വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിരുന്നു.

4

ഇതുകണ്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയപ്പോഴാണ് നിരക്കിലെ ഈ മാറ്റം. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു പോകാനുള്ള ടിക്കറ്റിനു 1830 ദിർഹം (41063 രൂപ). ഇന്നു പോയി ജനുവരി ഒന്നിനു മടങ്ങി വരാനുള്ള മടക്കയാത്രാ ടിക്കറ്റിനു 3435 ദിർഹം (77077 രൂപ). നാലംഗ കുടുംബത്തിനു ഇതേ ദിവസങ്ങളിൽ പോയി തിരിച്ചുവരാൻ 12,140 ദിർഹം (2,72,408 രൂപ) വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+