മൂടല്‍മഞ്ഞ് ഷാര്‍ജയില്‍ വിമാനസര്‍വ്വീസുകളെ തടസ്സപ്പെടുത്തി!
ഷാര്‍ജ: ഞായറാഴ്ച പുലര്‍ച്ചെ യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ കനത്തമൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ഷാര്‍ജ വിമാനത്താവളത്തിലെ മൂടല്‍മഞ്ഞ് വിമാനസര്‍വ്വീസുകളെ തടസ്സപ്പെടുത്തി.
കാലത്ത് ഷാര്‍ജ വിമാനത്താവളത്തിലിറങ്ങേണ്ട പല വിമാനങ്ങളും തൊട്ടടുത്ത എമിറേറ്റുകളായ റാസല്‍ഖൈമയിലും അല്‍ ഐനിലുമാണ് ഇറങ്ങിയത്. ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ട ഏതാനും സര്‍വ്വീസുകള്‍ മണിക്കൂറുകളോളം വൈകിയാണ് സര്‍വ്വീസ് നടത്തിയത്.

റോഡുകളിലെ മൂടല്‍മഞ്ഞ് വലിയ ഗതാഗത കുരുക്കിന് ഇടയാക്കുകയും ചില സ്ഥലങ്ങളില്‍ ചെറിയ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്രതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications