Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ഇതാണ് നല്ല നേരം; ആ സന്തോഷ വാര്‍ത്ത ഇതാ..

മലപ്പുറം: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്ര നിരക്കില്‍ ഒട്ടും പ്രതീക്ഷിക്കാത്തപ്പോഴായിരുന്നു വന്‍ വര്‍ദ്ധനവുണ്ടായത്. മൂന്നിരട്ടിയുടെ വര്‍ധനയാണ് വിമാനക്കമ്പനകള്‍ വരുത്തിയിരുന്നത്. രണ്ടുവര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തിലായിരുന്നു വിമാന കമ്പനികള്‍ നിരക്ക് കൂട്ടി പ്രവാസികളെ വട്ടം കറക്കിയത്. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക് ആശ്വാസം ഏകുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റ് വിലയില്‍ കമ്പനികള്‍ കുറവ് വരുത്തിയിരിക്കുകയാണ്.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികള്‍ രംഗത്തുവന്നത്. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കിയായിരുന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്.

1

ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകള്‍ ആഗസ്റ്റ് അവസാനം തുറക്കുമെന്നതിനാല്‍ മിക്ക പ്രവാസി കുടുംബങ്ങളും ഇതിനകം തന്നെ നാട്ടിലെത്തിയിട്ടുണ്ട്.

2

ജൂലായില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ശരാശരി 35,000 രൂപ ആയിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസിലെ നിരക്ക്. എന്നാല്‍ ഇതേ റൂട്ടില്‍ ആഗസ്റ്റില്‍ 13,400 രൂപ നല്‍കിയാല്‍ മതിയാകും എന്നാണ് വിവരം. അബൂദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 40,000 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ആഗസ്റ്റില്‍ 10,850 രൂപ മതിയാകം. ബഹറൈന്‍, കുവൈത്ത്, ദമാം, മസ്‌ക്കറ്റ്, ജിദ്ദ റൂട്ടുകളില്‍ എല്ലാം കുറവുണ്ട്.

3

സീസണ്‍ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ പ്രവാസികള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം കൊള്ള അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകള്‍ പലതവണ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. എന്തായാലും യാത്രക്കാരുടെ എണ്ണ കുറഞ്ഞുതുടങ്ങിയതോടെ വിമാനക്കമ്പനികള്‍ തന്നെ സമീപനം മാറ്റിയിരിക്കുകയാണ്.

5


ആഗസ്റ്റ് ആദ്യവാരത്തിലെ നിരക്ക്
ബഹറൈന്‍ കോഴിക്കോട്: 22,000
കുവൈത്ത് കോഴിക്കോട്: 17,000
ദമാം കോഴിക്കോട്: 13,000
മസ്‌ക്കറ്റ് കോഴിക്കോട്: 9,900
ജിദ്ദ കോഴിക്കോട്: 17,600
ദോഹ കോഴിക്കോട്: 17,000

ജൂലായിലെ ആദ്യ ആഴ്ച ഈടാക്കിയ നിരക്ക്
ബഹറൈന്‍ കോഴിക്കോട് : 44,000
കുവൈത്ത് കോഴിക്കോട്: 31,000
ദമാം കോഴിക്കോട്: 38,000
മസ്‌ക്കറ്റ് കോഴിക്കോട്: 35,000
ജിദ്ദ കോഴിക്കോട്: 31,000
ദോഹ കോഴിക്കോട്: 40,000

ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+