കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഫ്‌താർ കിറ്റുകളുമായി അവർ എത്തിയപ്പോൾ സം​ഗമ വേദി സ്നേഹക്കടലായി മാറി

Google Oneindia Malayalam News

അജ്മാൻ: നോമ്പുകാലം നന്മകളുടെ പരിശീലനകാലമാണ്. ചുറ്റുമുള്ളവരുടെ നോവുകൾ പരിചയിച്ചറിയാനും അവർക്ക് സ്നേഹസ്പർശം പകരാനുമുള്ള കാലവുമാണ്. പ്രത്യേകിച്ച്,വിദ്യാർഥികൾക്കിടയിൽ നോമ്പിന്റെ നല്ല പാഠങ്ങൾ തീർച്ചയായും എത്തേണ്ടതുണ്ട്. കുടുംബത്തേയും മക്കളെയും പിരിഞ്ഞ് മരുഭൂമിയിൽ കുടുംബത്തിന്റെ അത്താണിയായി മാറുന്ന ഓരോ പ്രവാസിയും നഷ്ട സ്വപ്നങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്.

ifthar

ഇത്തരത്തിൽ ജീവിക്കുന്ന ഒരുകൂട്ടം തൊഴിലാളികൾക്കിടയിലേക്കാണ് അജ്മാൻ അൽ അമീർ സ്കൂളിലെ വിദ്യാർത്ഥികൾ ഇഫ്താർ കിറ്റുമായി എത്തിയത്. എല്ലാ വർഷവും അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ ഇക്കാര്യത്തിൽ തികഞ്ഞ മാതൃകയാവുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളിൽ അജ്‌മാനിലുള്ള ലേബർ ക്യാമ്പുകളിലാണ് അൽ അമീർ വിദ്യാർഥികൾ നിത്യോപയോഗ ഭക്ഷണവസ്തുക്കളുടെ സ്നേഹപ്പൊതികളുമായി സന്ദർശിച്ചിരുന്നത്. എന്നാൽ ഈ വർഷം ഉം അൽ ഖ്വൈൻ ഓൾഡ് സനയ്യയിലെ പാവപ്പെട്ട തൊഴിലാളികളുടെ വാസസ്ഥലങ്ങൾ തേടിയാണ് വിദ്യാർഥികൾ എത്തിയത്.

ifthar

കെ ജി ക്ലാസ്സിലെ തുടങ്ങി പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ഉത്സാഹത്തോടെ കൊണ്ടുവന്ന വിവിധ ഭക്ഷ്യവസ്തുക്കൾ 1500ലധികം പാക്കറ്റുകളിലാക്കി അവർ ക്യാമ്പുകളിൽ വിതരണം നടത്തി.

സ്‌കൂൾ ചെയർമാൻ എ കെ അബ്ദുൽ സലാം, പ്രിൻസിപ്പൽ എസ് ജെ ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാഡമിക് കോഓഡിനേറ്റർ സൈഫുദ്ദീൻ ഹംസ,കരിക്കുലം ഹെഡ് ലത അനിൽ കുമാർ, സീനിയർ സൂപ്പർവൈസർ ഗീതാ നാരായണൻ,സ്‌കൂൾ ഹെഡ് ബോയ് സൽമാൻ അൽ ഫാരീസി കാരിയാട്ട് , സ്‌കൂൾ ഹെഡ് ഗേൾ ഫർബീൻ തൈക്കാടൻ എന്നിവർ നേതൃത്വം നൽകി.

English summary
ajmaan al ameer school students with ifthar food kit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X