കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ ഡി വീരേന്ദ്ര ഹെഗ്‌ഡെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചു

Google Oneindia Malayalam News

അജ്മാന്‍: ദക്ഷിണ കര്‍ണാടകത്തിലെ പ്രസിദ്ധമായ ധര്‍മ്മസ്ഥല ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഡി. വീരേന്ദ്ര ഹെഗ്‌ഡെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചു. യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും, ഗവേഷണ സജ്ജമായ ലബോറട്ടറിയും ഉന്നത നിലവാരമുള്ള അദ്ധ്യാപകരുടേയും സംയോജിതമായ പ്രവര്‍ത്തനം യൂണിവേഴ്‌സിറ്റിയില്‍ ഉന്നത നിലവാരമുള്ള പഠനത്തിന് സാഹചര്യമൊരുക്കുമെന്ന് ഡോ. ഡി. വീരേന്ദ്ര ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.

virenra-hegde

തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊവോസ്റ്റ് പ്രൊഫസര്‍ ഗീതാ അശോക്‌രാജ് , തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത്‌കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡണ്ട് അക്ബര്‍ മൊയ്തീന്‍, കോളജ് ഡീന്‍സ് എന്നിവര്‍ ചേര്‍ന്ന് ധര്‍മ്മസ്ഥല ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഡി. വീരേന്ദ്ര ഹെഗ്‌ഡെയ്ക്ക് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്യാംപസ്സില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

English summary
Ajman: Dr D Veerendra Heggade visits Gulf Medical University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X