റേഡിയോ സ്‌റ്റേഷന്റെ സഹായത്തോടെ അവര്‍ നാട്ടിലേക്ക് പറക്കുകയാണ്
അജ്മാന്‍: യുഎഇയിലെ പ്രമുഖ മലയാളം റേഡിയോ സ്‌റ്റേഷന്‍ ആയ ഗോള്‍ഡ് 101.3 എഫ് എമ്മിന്റെ 'ഗോള്‍ഡ് ഹോം ഫോര്‍ ഈദ് ' എന്ന പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കളുടെ സംഘം നാട്ടില്‍ ഈദ് ആഘോഷിക്കുന്നതിന് ബുധനാഴ്ച യാത്ര തിരിക്കും. മൂന്ന് ആഴ്ചകളിലായി വിവിധ ഷോകളിലൂടെ ലഭിച്ച സന്ദേശങ്ങളില്‍ നിന്നാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്.
പല കാരണങ്ങളാല്‍ പെരുന്നാളിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന ശ്രോതാക്കള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ആണ് ഗോള്‍ഡ് എഫ് എം സമ്മാനമായി നല്‍കുന്നത്. ഗോള്‍ഡ് എഫ് എമ്മിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹോം ഫോര്‍ ഈദ് എന്ന പരിപാടി ഒരുക്കിയത്. ബുധനാഴ്ചരാത്രി നാട്ടിലേക്ക് പോകുന്ന സംഘം കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച ശേഷം ഞായറാഴ്ച തിരിച്ചെത്തും.

ഗോള്‍ഡ് എഫ് എം ആര്‍ ജെ കളായ റിജിന്‍ , ദീപ എന്നിവര്‍ സംഘത്തെ അനുഗമിക്കും. ഹോം ഫോര്‍ ഈദ് എന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ശ്രോതാക്കളില്‍ നിന്ന് ലഭിച്ചത് എന്ന് ഗോള്‍ഡ് എഫ് എം സ്‌റ്റേഷന്‍ ഹെഡ് നമിത നയ്യാര്‍ പറഞ്ഞു. നീതിപൂര്‍വകമായ രീതിയിലാണ് അര്‍ഹതയുള്ളവരെ കണ്ടെത്തിയതെന്ന് നമിത വ്യക്തമാക്കി.












Click it and Unblock the Notifications