അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വാര്‍ഷികാഘോഷം നടക്കും
അജ്മാന്‍: ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ (ഐഎസ്‌സി) യുടെ പതിമൂന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചതായി സംഘടനാ ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അജ്മാന്‍ സര്‍ക്കാര്‍ അനുവധിച്ചു നല്‍കിയ ലൈസന്‍സ് സംഘടയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നതാണെന്നും ഇത്തവണ സംഘടന കൂടുതല്‍ സന്തോഷത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും പ്രസിഡന്റ് ജാസിം മുഹമ്മദ് വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ട് ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്‍ നയിക്കുന്ന ഗാനമേളയും, പാഷാണം ഷാജിയും സംഘവും അവതരപ്പിക്കുന്ന ഹാസ്യ വിരുന്നും അരങ്ങേറും.
സംഘടനയുടെ വ്യക്തമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയതിനു ശേഷം കൂടുതല്‍ ആളുകളെ സംഘടനയിലേക്ക് ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഷിഹാബ്, പ്രഘോഷ് അനിരുദ്ദ്, പ്രജിത്, യഹ്യ, ജീജാബായ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications