ആര്‍.എസ്.സി സ്‌നേഹോല്ലാസം ശ്രദ്ധേയമായി
അജ്മാന്‍: ഈദുല്‍ ഫിത്ത്വര്‍ ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡിസര്‍ക്കിള്‍ അജ്മാന്‍ സോണ്‍ കലാലയം സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേഹോല്ലാസം ശ്രദ്ധേയമായി. ഐസിഎഫ് അജ്മാന്‍ സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുറസാഖ് മുസ്‌ലിയാര്‍ ഫ്‌ളേഗ് ഓഫ് ചെയ്തു.
സോണ്‍ ചെയര്‍മാന്‍ സലീം സുഹ്‌രിയുടെ നേതൃത്വത്തില്‍ ദുബൈ സോണാപൂര്‍ മഖാം, സഞ്ചാരികളുടെ മനം കവരുന്ന ജബല്‍ ജെയ്‌സ്, ചരിത്ര പ്രസിദ്ധമായ ദിയാഫോര്‍ട്ട്, വാദി ബിഹ് ഈത്തപ്പഴ തോട്ടം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തോട്ടത്തിലെ ദൃശ്യഭംഗി പുത്തനനുഭവമായി. ലത്ത്വീഫ് ഇര്‍ഫാനി, ശഫീഖ് നിസാമി എന്നിവര്‍ ചരിത്ര വിശദീകരണം നടത്തി. സിറാജുദ്ധീന്‍ പുങ്ങാട്ടില്‍, നിസാര്‍ ബാഖവി, മുഹമ്മദ് നൗഫല്‍ ഫാളിലി, നിസാം നാലകത്ത്, സിദ്ധീഖ് അമാനി, മുജീബ് സഅ്ദി, യാസിര്‍ സഖാഫി തുടങ്ങിയവര്‍ പഠനക്ലാസ് അവതരിപ്പിച്ചു.

കലാലയം കണ്‍വീനര്‍ അനസ് കയ്യത്തിന്റെ നേതൃത്വത്തില്‍ ഇശല്‍സന്ധ്യ സംഘടിപ്പിച്ചു. വിവിധ കലാസാഹിത്യ മത്സരങ്ങളില്‍ ഖാലിദിയ്യ ഖാദിസിയ്യ ഗ്രൂപ്പുകള്‍ ഒന്നാംസ്ഥാനവും സ്‌നേഹതീരം ഗ്രൂപ്പ് രണ്ടാം സ്ഥാനവും മദീന മഖ്ദ്ദൂം ധര്‍മ്മപുരി ഗ്രൂപ്പുകള്‍ മുന്നാം സ്ഥാനവും കരസ്ഥമാക്കി. സിദ്ധീഖ് അമാനിയെ കലാ പ്രതിഭയായി തിരഞ്ഞെടുത്തു.
ബുര്‍ദ്ദ ആസ്വാദനം, ഹബീബി, ഓപ്പണ്‍ ക്വിസ്, ഇലവട്ടം എന്നി സെഷനുകള്‍ക്ക് സലീം കിനാലൂര്‍, റഹീംകക്കോടി, മുഹമ്മദ് അലിസഖാഫി, റാഫികൊല്ലം, റാഫിവടകര, കരീംചൊക്ലി, അഷ്‌ക്കര്‍ ചവക്കാട്, അഷ്‌റഫ് കറാമ, എന്നിവര്‍ നേതൃത്വം നല്‍കി. വോളിബോള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ശാഫി ചാലിയം സ്വാഗതവും നബീല്‍ ചക്കരക്കാല്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications