കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മാന്‍ സോണ്‍ സാഹിത്യോത്സവ് ഒക്‌ടോബര്‍ 30ന്‌

Google Oneindia Malayalam News

അജ്മാന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അജ്മാന്‍ സോണ്‍ ഏഴാമത് സാഹിത്യോത്സവ് ഒക്‌ടോബര്‍ 30 വെള്ളി അജ്മാന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാഹിത്യ സര്‍ഗ പ്രതിഭാത്വത്തിന്റെ അരങ്ങുകള്‍ സൃഷ്ടിച്ച് പ്രൈമറി, ജുനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ മാപ്പിളപ്പാട്ട്, മാലപ്പാട്ട്, സംഘഗാനം, അറബിഗാനം, ദഫ്മുട്ട്, പ്രസംഗം, കഥ കവിത രചന, പ്രബന്ധം, ചിത്രരചന, ഡോക്യുമെന്ററി, സ്‌പോട്ട് മാഗസിന്‍ തുടങ്ങിയ 49 ഇനങ്ങളിലായി എട്ട് യൂനിറ്റുകളില്‍ നടന്ന മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാരായ 400 പ്രതിഭകള്‍ സോണില്‍ മാറ്റുരക്കും.

രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുന്ന സാഹിത്യോത്സവില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കഥ കവിത രചന, പ്രബന്ധം, ചിത്രരചന, ജലച്ചായം, സ്‌പോട്ട് മാഗസിന്‍ തുടങ്ങിയ ഓഫ്‌സ്റ്റേജ് മത്സരങ്ങള്‍ ഒക്‌ടോബര്‍ 23 വെള്ളി അജ്മാന്‍ കറാമ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും. സാഹിത്യോത്സവിന്റെ പ്രചരണത്തിനായി ഉണര്‍ത്തുയാത്ര, പാട്ടുവണ്ടി, രചനാകളരി, പ്രശ്‌നോത്തരി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

photo2

പരിപാടിയുടെ വിജയത്തിനായി അബ്ദുല്‍ റഹ്മാന്‍ സഖാഫി ചെയര്‍മാനും ഇബ്‌റാഹീം സഖാഫി കണ്‍വീനറും മുജീബ് താണിശ്ശേരി ട്രഷററുമായി വിശല സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ആര്‍ എസ് സി നാഷണല്‍ സംഘടനാ കണ്‍വീനര്‍ സക്കരിയ്യ ഇര്‍ഫാനി അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒ വൈ അഹ്മദ് ഖാന്‍ന് നല്‍കി പ്രകാശനം ചെയ്തു.

അസോസിയേഷന്‍ ട്രഷറര്‍ ഷാജഹാന്‍, സ്വഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി, സ്വഗതസംഘം ട്രഷറര്‍ മുജീബ് താണിശ്ശേരി, ആര്‍ എസ് സി സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ ശാഫി ചാലിയം കലാലയം കണ്‍വീനര്‍ അനസ് കയ്യം തുടങ്ങിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

English summary
Ajman zone sahithyothsav on 30 October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X