ഖത്തര്‍ സര്‍വീസ് 28ന്; സൗദി അറേബ്യ, കുവൈത്ത് തൊട്ടുപിന്നാലെ, ആശ്വാസം ആകാശ എയര്‍
പ്രവാസികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ വിമാന കമ്പനി ഗള്‍ഫ് സര്‍വീസ് ആരംഭിക്കുന്നു. അടുത്താഴ്ച ഖത്തറിലേക്കുള്ള സര്‍വീസ് ആരംഭിക്കും. മാസങ്ങള്‍ പിന്നിടുമ്പോള്‍ കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വിമാന സര്‍വീസ് തുടങ്ങും. രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ബജറ്റ് വിമാന കമ്പനിയായ ആകാശ എയറിന് അന്താരാഷ്ട്ര സര്‍വീസിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു.
മാര്‍ച്ച് 28നാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. 24 ബോയിങ് 737 മാക്‌സ് വിമാനങ്ങളുള്ള കമ്പനിയാണ് ആകാശ. ആദ്യ അന്താരാഷ്ട്ര സര്‍വീസ് മുംബൈയില്‍ നിന്ന് ദോഹയിലേക്കാണ്. ആഴ്ചയില്‍ നാല് ദിവസമാണ് ഖത്തര്‍ സര്‍വീസുണ്ടാകുക എന്ന് കമ്പനി വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് അനുമതി ലഭിച്ച കാര്യം കമ്പനി സിഇഒ വിനയ് ദുബെ അറിയിച്ചു.

കുവൈത്തിലെ കുവൈത്ത് സിറ്റി, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് വരുന്ന ഒക്ടോബര്‍ അവസാനത്തിലാണ് സര്‍വീസ് തുടങ്ങുക. പല വിമാന കമ്പനികളും 15 വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടമാണ് ആകാശ വെറും രണ്ട് വര്‍ഷം കൊണ്ട് സ്വന്തമാക്കുന്നത്. 226 ബോയിങ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കയിരുന്നു എങ്കിലും 24 എണ്ണമാണ് ഇതുവരെ ലഭിച്ചത്.
ലോകത്തെ പ്രധാന 30 വിമാന കമ്പനികളില്‍ 2030 ആകുമ്പോഴേക്കും ഇടം നേടുകയാണ് ലക്ഷ്യമെന്ന് ദുബെ പറഞ്ഞു. മുംബൈ കേന്ദ്രമായുള്ള എസ്എന്‍വി ഏവിയേഷന്റെ ആകാശ എയര്‍ 2022 ആഗസ്റ്റ് ഏഴിനാണ് വിമാന സര്‍വീസ് ആരംഭിച്ചത്. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് ഈ വര്‍ഷത്തെ സമ്മര്‍ ഷെഡ്യൂള്‍. ഇതോടൊപ്പം തന്നെ ആഭ്യന്തര സര്‍വീസ് വര്‍ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് ആകാശ എയര്‍ ആരംഭിക്കുന്നത് മലയാളികള്‍ക്ക് ശുഭ പ്രതീക്ഷയാണ്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ പ്രവാസിക്ക് കൂടുതല്‍ നേട്ടമാകും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ആകാശ എയര്‍ സര്‍വീസുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
അതേസമയം, യുഎഇയിലേക്ക് കപ്പല്‍ യാത്ര ആരംഭിക്കുന്നതിനുള്ള നടപടികളും വേഗത്തിലായിട്ടുണ്ട്. ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസ് ആണ് ആരംഭിക്കാന്‍ പോകുന്നത്. 10000 രൂപ ടിക്കറ്റ് ചെലവ് വരുന്ന യാത്രയില്‍ ആവശ്യത്തിലധികം ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ടാകും. ഇതോടെ പ്രവാസികളുടെ യാത്രാ ദുരിതം അവസാനിക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications