കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷര നിലാവ് പുതുമ തീര്‍ത്തു

Google Oneindia Malayalam News

ദുബായ്: സാഹിത്യത്തിന്റെ അറിവുകളും, അനുഭവങ്ങളുമായി സംവദിക്കാന്‍ എത്തിയവര്‍ക്ക് നവ്യാനുഭവം സമ്മാനിച്ച് ദുബായ് കെഎംസിസി സര്‍ഗധാര സാഹിത്യ ശില്പശാല സമാപിച്ചു. സമാപനം യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു.

തിങ്ങി നിറഞ്ഞ ഹാളില്‍ ആസ്വാദ്യതയോടെ ആദ്യാവസാനം ഇരുന്നു മുഖാമുഖം പരിപാടിയില്‍ ഉയര്‍ന്നനിലവാരമുള്ള ഉത്തരം തേടുന്ന അഭിപ്രയങ്ങള്‍ രേഖപ്പെടുത്തി സാഹിത്യ ക്ലാസുകള്‍ അവതരിപ്പിക്കാന്‍ എത്തിയവര്‍ക്കും, ക്യാമ്പ് അംഗങ്ങള്‍ക്കും സംതൃപ്തി നല്‍കി അവസാനിക്കുമ്പോള്‍ പ്രവാസ ലോകത്തുനടന്ന സാഹിത്യ ശില്പശാലയില്‍ അക്ഷര നിലാവ് പുതുമ തീര്‍ത്തു.

kmcc

ദുബായ് കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ, ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിത് അബൂബക്കര്‍, മുരളിമാസ്റ്റര്‍ മംഗലത്ത്, രാജന്‍ കൊളാവിപ്പാലം, എ .സി ഇസ്മായില്‍, അബ്ദുല്‍ കാദര്‍ അരിപ്പാമ്പ്ര, തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സര്‍ഗധാര ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ഏറാമല, നിസാമുദ്ധീന്‍ കൊല്ലം, ടി.എം.എ സിദ്ദീഖ്, അസീസ് മണമ്മല്‍, സുഫൈദ് ഇരിങ്ങണ്ണൂര്‍, വി.കെ റഷീദ്, റഈസ് കോട്ടക്കല്‍, അബ്ദുല്ല കുട്ടി ചേറ്റുവ, അബ്ദുല്‍ ഷുക്കൂര്‍ കാരയില്‍, സിദ്ദീഖ് ചൗക്കി, മൂസ കോയമ്പ്രം, റഫീഖ് കൂത്ത്പറമ്പ്, ഷിബു കാസിം, ഹാഫ്നാസ് കെ.വി, അഹമ്മദ് സാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സര്‍ഗധാര ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ റിയാസ് മാണൂര്‍ നന്ദിയും പറഞ്ഞു. യു.എ. ഇ. വായനാ വര്‍ഷത്തിന്റെ ഭാഗമായാണ് അക്ഷര നിലാവ് ശില്പശാല സംഘടിപ്പിച്ചത്.

English summary
Akshara Nilavu get Started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X