Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷരക്കൂട്ടം സാഹിത്യശില്പശാല ദുബായില്‍ അരങ്ങേറും.

ദുബായ്: യുഎഇയുടെ വായനാവര്‍ഷാചരണത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കേരളസാഹിത്യ അക്കാദമി ദുബായിലെ സാമൂഹികസംഘടനയായ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 2, 3, 4 തീയതികളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോടെയാണ് 'അക്ഷരക്കൂട്ടം സാഹിത്യശില്പശാല' നടക്കുക. ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം ശില്പശാല ഉദ്ഘാടനം ചെയ്യും.

സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തില്‍ സര്‍വ്വ എന്‍ എസ് മാധവന്‍, മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, കവയിത്രി ആര്‍. ലോപ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും നടത്തും. ഡോ. ശിഹാബ് ഗാനീം ഉള്‍പ്പെടെ അറബ് സാഹിത്യപ്രമുഖരും ശില്പശാലയുടെ ഭാഗമാകും. പ്രവാസലോകത്തെ അദ്ധ്യാപക-വിദ്യാര്‍ത്ഥികള്‍, മുഖ്യധാരയിലേക്ക് എത്താന്‍ കഴിയാത്ത എഴുത്തുകാര്‍, തൊഴിലാളികള്‍ക്കിടയിലെ സര്‍ഗ്ഗവാസനയുള്ളവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകുതുകികള്‍ക്ക് കേരളസാഹിത്യ അക്കാദമിയടക്കം മുഖ്യധാരാപ്രസ്ഥാനങ്ങളുമായി ബന്ധം സുദൃഢമാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശില്പശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥ, കവിത, ലേഖനം തുടങ്ങി വിഭാഗങ്ങളില്‍ മത്സരങ്ങളും വിജയികള്‍ക്ക് അക്കാദമി പുരസ്‌ക്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. 'മലയാള മാധ്യമങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ യുഎഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ ശില്പശാലയും പരിപാടിയുടെ ഭാഗമായുണ്ടാകും.

ഷാര്‍ജ ബുക്ക് ഫെയര്‍ External Affairs Executive ശ്രീ മോഹന്‍ കുമാറിനെ പുസ്തകങ്ങളുടെ പ്രചാരണത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ശില്‍പ്പശാലയുടെ സമാപനസമ്മേളനത്തില്‍ ആദരിക്കും. വായനാവര്‍ഷത്തോടനുബന്ധിച്ച് ലേബര്‍ ക്യാമ്പുകളില്‍ വായനാശാലകള്‍ തുടങ്ങുന്ന സാന്ത്വനംപദ്ധതിയില്‍ ആദ്യപുസ്തക വിതരണം സി.ഡി.എ ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കും.

aksharakkootam

ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി Aksharakootam Sahitya Silpasaala എന്ന ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്താല്‍ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഐഡിയിലോ 050 879 0590 , 052 799 9850 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഗ്ഗീസ് മാത്യു, മൊയ്തീന്‍ കോയ, അബുവര്‍ഗ്ഗീസ്, ഉണ്ണി കുലുക്കല്ലൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+