കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരവേദി അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു

Google Oneindia Malayalam News

മനാമ: ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരവേദിയുടെ നാലാമത് വാര്‍ഷിക പൊതുയോഗം കമ്മീസിലുള്ള അക്ഷരവേദി ഹാളില്‍ നടന്നു. ബാജി ഓടംവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോര്‍ജ്ജ് വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സേവ്യര്‍ ഇലഞ്ഞിക്കല്‍, മനു കാരയാട്, തോമസ്ബാബു പടുവത്തില്‍, അരവിന്ദാഷന്‍ ആലശ്ശേരി, വല്‍സ ജേക്കബ്, റിനി ജോര്‍ജ്ജ് മല്ലശ്ശേരി, ആഷ രാജീവ്, വിനീത വിജയ് എന്നിവര്‍ സംസാരിച്ചു. മിനി ഓടംവേലി സ്വാഗതവും സാബു പാല കൃതജ്ഞതയും അറിയിച്ചു.

bahrainmap

ബഹ്‌റിനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്ന സന്ദര്‍ശനപരിപാടിയിലാണ് അക്ഷരവേദി പ്രവര്‍ത്തകര്‍. എല്ലാ മാസവും നാലാം വെള്ളിയാഴ്ച ഒന്നിച്ചു കൂടി എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യോഗത്തില്‍ തീരുമാനമായി.

2017 ലേക്കുള്ള ഭാരവാഹികളായി ജോര്‍ജ്ജ് വര്‍ഗീസ് (പ്രസിഡന്റ്), നാസര്‍ മുതുകാട് (വൈസ് പ്രസിഡന്റ്), ദീപ ജയചന്ദ്രന്‍ (സെക്രട്ടറി), സിബി ശ്രീമോന്‍ (ജോ. സെക്രട്ടറി), മായ കിരണ്‍ (ട്രഷറര്‍) , ജോസ് ആന്റണി പി. കുറുമ്പത്തുരുത്ത് (മീഡിയസെല്‍ കണ്‍വീനര്‍), സിബി ഇലവുപാലം, സേവ്യര്‍ ഇലഞ്ഞിക്കല്‍, ബാജി ഓടംവേലി, ആബിദ എം. കെ. (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

English summary
Aksharavedi's Annual Meeting conducted at Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X