Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് കുവൈത്തിലും ഒമാനിലും വിലക്ക്; ഖത്തറില്‍ ഷോ നിര്‍ത്തിവച്ചു

ദില്ലി: അക്ഷയ് കുമാറും മാനുഷി ചില്ലറും ഒന്നിച്ച സാമ്രാട്ട് പൃഥ്വിരാജ് ചിത്രം കുവൈറ്റിലും ഒമാനിലും നിരോധിച്ചതായും ഖത്തറില്‍ നിര്‍ത്തിവെച്ചതായും വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെയും വീര്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് സാമ്രാട്ട് പൃഥ്വിരാജ്. അക്ഷയ് കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ മൂന്നിനാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്തത്.

1

യോദ്ധാ രാജാവായ പൃഥിരാജ് ചൗഹാന്‍ ഗോറിലെ മുഹമ്മദിനെതിരായി നടത്തിയ യുദ്ധത്തെ കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അതേസമയം, ചിത്രം കുവൈത്ത്, ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചത് നിര്‍ഭാഗ്യകരമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതും ആധികാരികവുമായ ഒരു സിനിമയാണ് ആളുകള്‍ കാണേണ്ടത്.

2

ഇന്ത്യയെ കൊള്ളയടിച്ചത് മുസ്ലീങ്ങളായിരുന്നു എന്നതാണ് വസ്തുത. സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്‍ അത്തരമൊരു അധിനിവേശക്കാരനുമായി യുദ്ധം ചെയ്യുകയും അവസാന ശ്വാസം വരെ ഇന്ത്യയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് വസ്തുതയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

3

കുവൈറ്റിലെയും ഒമാനിലെയും നിരോധനത്തിന് ശേഷം ഇസ്ലാമിക രാജ്യമായ ഖത്തര്‍ ചിത്രത്തിന്റെ റിലീസ് നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സിനിമ കാണാന്‍ കഴിയില്ല, അത് ശരിക്കും നിര്‍ഭാഗ്യകരമാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഒരാളുടെ ചരിത്രം കാണാനും ആസ്വദിക്കാനും ആഘോഷിക്കാനും ഇതുപോലൊരു സിനിമ വരണം.

4

അതേസമയം, ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ചിത്രത്തിന് നികുതി രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ലഖ്നൗവില്‍ നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചിത്രം കണ്ടിരുന്നു. തുടര്‍ന്നാണ് ചിത്രം നികുതി രഹിതമായി പ്രഖ്യാപിച്ചത്. ഡോ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജൂണ്‍ 3 ന് ആണ് റിലീസ് ചെയ്തത്.

5

സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ മിസ് വേള്‍ഡ് 2017 മാനുഷി ചില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. രാജാവായ പൃഥ്വിരാജിന്റെ വേഷത്തിലാണ് അക്ഷയ് എത്തുന്നത്, അതേസമയം അദ്ദേഹത്തിന്റെ പ്രണയിനിയായ സംയുക്തയുടെ വേഷത്തിലാണ് മാനുഷി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+