മലപ്പുറം സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ അല്‍ ഐനില്‍ നിന്നു കാണാതായി
അല്‍ ഐന്‍: മലപ്പുറം സ്വദേശിയായ യുവാവിനെ അല്‍ ഐനില്‍ നിന്നു കാണാതായി. മലപ്പുറം സ്വദേശിയും അല്‍ ഐനില്‍ ഫ്‌ളവര്‍ ഷോപ്പ് നടത്തുകയുമായിരുന്ന തോട്ടത്തില്‍ ഹുസൈന്‍ (30) ആണ് കാണാതായത്. ജൂണ്‍ ഒന്ന് മുതലാണ് ഹുസൈനെ കാണാതായത്. ഇദ്ദേഹത്തെപ്പറ്റി ബന്ധുക്കള്‍ക്ക് ഇതുവരേയും ഒരു വിവരവും ലഭിച്ചിട്ടില്ല.
ദുബായിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹുസൈന്‍ സുഹൃത്തുക്കളുടെ അടുത്ത് നിന്നും മടങ്ങിയത്. ഹുസൈന്റെ ബിസിനസ് പങ്കാളിയായ ഹമീദ് പറയുന്നത് ഇയാള്‍ ദുബായില്‍ നിന്നും ദില്ലിയിലേയ്ക്ക് പോയെന്നാണ്.

ദില്ലിയില്‍ ഹുസൈന് സുഹൃത്തുക്കളില്ലെന്ന് ബന്ധുക്കളും ഗള്‍ഫിലുള്ള സുഹൃത്തുക്കളും പറയുന്നു . ദില്ലിയിലേയ്ക്ക് പോകുന്നതിനെപ്പറ്റി ഹുസൈന്‍ പറഞ്ഞ് പോലും കേട്ടിട്ടില്ലെന്ന് സുഹൃത്തുക്കള്‍. കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലാണ് ഹുസൈന്‍ താമസിയ്ക്കുന്നത്.
നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഹുസൈന്റെ തിരോധാനത്തെപ്പറ്റി അധികൃതര്‍ക്ക് പരാതി നല്‍കി. യാതൊരു സാമ്പത്തിക ബാധ്യതകളും ഹുസൈന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍. ഒരു വര്‍ഷം മുന്‍പാണ് ഹുസൈന്‍ വിവാഹിതനായത്.












Click it and Unblock the Notifications