Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി; പിന്നില്‍ കളിച്ചത് മൂന്ന് രാജ്യങ്ങള്‍, തെളിവുമായി ചാനല്‍

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന രാജ്യങ്ങള്‍ ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
    ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി, പിന്നില്‍ കളിച്ചത് ഈ രാജ്യങ്ങള്‍ | Oneindia Malayalam

    ദോഹ: ഖത്തര്‍ ഭരണകൂടത്തെ ചില രാജ്യങ്ങള്‍ ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ച് അമീറിനെ പുറത്താക്കാനായിരുന്നു നീക്കം. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാഹചര്യമാണ് ചില രാജ്യങ്ങള്‍ ചേര്‍ന്ന് ഒരുക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നില്‍ കളിച്ചവരുടെ വിവരങ്ങള്‍ അല്‍ജസീറ ചാനല്‍ പുറത്തുവിട്ടു. ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്. അട്ടിമറിക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളാണ് പുറത്തുവരുന്നത്. മൂന്ന് രാജ്യങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഇതില്‍ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു...

    എക്‌സ്‌ക്ലൂസീവ് ഡോക്യുമെന്ററി

    എക്‌സ്‌ക്ലൂസീവ് ഡോക്യുമെന്ററി

    എക്‌സ്‌ക്ലൂസീവ് ഡോക്യുമെന്ററി എന്ന പേരിലാണ് അല്‍ ജസീറ അട്ടിമറിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. നാല് രാജ്യങ്ങള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ട്. മൂന്ന് രാജ്യങ്ങളാണ് പ്രധാനും അട്ടിമറിക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

    1996ല്‍ നടന്ന കാര്യങ്ങള്‍

    1996ല്‍ നടന്ന കാര്യങ്ങള്‍

    1996ല്‍ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ജിസിസിയില്‍പെട്ട മൂന്ന് രാജ്യങ്ങളും ഒരു അറബ് രാജ്യവുമാണ് അട്ടിമറിക്ക് ശ്രമിച്ചതത്രെ. പക്ഷേ, എന്തുകൊണ്ടോ ശ്രമം പരാജയപ്പെട്ടു.

    കൂട്ടുനിന്ന വ്യക്തികള്‍ സമ്മതിച്ചു

    കൂട്ടുനിന്ന വ്യക്തികള്‍ സമ്മതിച്ചു

    അമീറിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന വ്യക്തികളുടെ കുറ്റ സമ്മതവും റിപ്പോര്‍ട്ടിലുണ്ട്. വിവധ ഘട്ടങ്ങളായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുക. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയം വിവരങ്ങള്‍ പുറത്തുവരും.

    രഹസ്യാന്വേഷണ സംഘങ്ങള്‍

    രഹസ്യാന്വേഷണ സംഘങ്ങള്‍

    വിദേശരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണകൂടത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന് പഴയ പ്രമുഖരായ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട് ഡോക്യുമെന്ററിയില്‍. അയല്‍രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവത്തില്‍ ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ സമ്മതിക്കുന്നു.

    ഓപറേഷന്‍ അബു അലി

    ഓപറേഷന്‍ അബു അലി

    ഓപറേഷന്‍ അബു അലി എന്ന പേരിലായിരുന്നു അട്ടിമറി ശ്രമം. 1996 ഫെബ്രുവരി 14 വിശുദ്ധ റമദാനിലായിരുന്നു അട്ടിമറി ശ്രമം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വേളയില്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയായിരുന്നു ഖത്തര്‍ അമീര്‍.

    പോലീസ് മേധാവിയെ കൂട്ടുപിടിച്ചു

    പോലീസ് മേധാവിയെ കൂട്ടുപിടിച്ചു

    ശൈഖ് ഹമദ് ബിന്‍ ഖലീഫ ഖത്തര്‍ അമീറായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ പുറത്താക്കാന്‍ നീക്കം നടന്നതത്രെ. അന്നത്തെ പോലീസ് മേധാവിയും മുന്‍ അമീറിന്റെ ബന്ധുവുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍ഥാനിക്കും സംഭവത്തില്‍ ബന്ധമുണ്ടായിരുന്നു.

    പ്രത്യേക സമിതി രൂപീകരിച്ചു

    പ്രത്യേക സമിതി രൂപീകരിച്ചു

    ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. നാല് വ്യക്തികളാണ് ഇതിന് വേണ്ടി കരുക്കള്‍ നീക്കിയത്. മേല്‍പ്പറഞ്ഞ നാല് രാജ്യങ്ങളിലെ പ്രമുഖരായിരുന്നു ഇവരെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇവരുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

    അമീറിനെ ബന്ദിയാക്കാന്‍

    അമീറിനെ ബന്ദിയാക്കാന്‍

    ശൈഖ് ഹമദ് ബിന്‍ ഖലീഫയുടെ വസതി റെയ്ഡ് ചെയ്യാനും തടവിലാക്കാനും ഒരു സംഘം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ദോഹയിലെ അല്‍ റയ്യാന്‍ റോഡിലെ അമീറിന്റെ വസതിയിലാണ് തടവിലാക്കാന്‍ നിര്‍ദേശിച്ചത്.

    ചില ഇടപെടലുകള്‍

    ചില ഇടപെടലുകള്‍

    അട്ടിമറിക്ക് കൂട്ടുനിന്ന വ്യക്തികളില്‍ ഒരാളാണ് ഇക്കാര്യം ചാനലിനോട് പറഞ്ഞത്. 1996 ഫെബ്രുവരി 16ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് അട്ടിമറി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ആസൂത്രകരില്‍ ഒരാള്‍ രണ്ടുദിവസം നേരത്തെ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചു. നേരത്തെ നടത്തിയ ആസൂത്രണം പുറത്തുവരുന്നതിന് മുമ്പേ പദ്ധതി നടപ്പാക്കുകയായിരുന്നുവത്രെ ലക്ഷ്യം.

    അതിര്‍ത്തി വഴി കടക്കും

    അതിര്‍ത്തി വഴി കടക്കും

    സൈന്യത്തിന്റെയും സുരക്ഷാ കേന്ദ്രങ്ങളുടെയും നിയന്ത്രണം പ്രത്യേക സംഘം ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഈ വേളയില്‍ ഇവര്‍ വിവരം വിദേശ ശക്തികള്‍ക്ക് കൈമാറും. തുടര്‍ന്ന് വിദേശ സായുധ സംഘങ്ങള്‍ അതിര്‍ത്തിവഴി ഖത്തറിലേക്ക് കടക്കും- ഇതായിരുന്നുവത്രെ പദ്ധതി.

    രാജ്യവ്യാപക അക്രമം

    രാജ്യവ്യാപക അക്രമം

    അമീറിനെ തടവിലാക്കിയ ശേഷം വ്യാപകമായ അക്രമം നടത്താനും സംഘം പദ്ധതിയിട്ടിരുന്നുവെന്ന് മുന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഷഹീന്‍ അല്‍ സുലൈത്തി അല്‍ ജസീറയോട് പറഞ്ഞു. ഖത്തറിനെതിരേ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ച് ഒമ്പതുമാസം പിന്നിടവെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

    പ്രതികരിക്കാതെ അയല്‍രാജ്യങ്ങള്‍

    പ്രതികരിക്കാതെ അയല്‍രാജ്യങ്ങള്‍

    എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന രാജ്യങ്ങള്‍ ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചിട്ടില്ല. ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലാണ് അല്‍ ജസീറ. ഈ ചാനല്‍ അടച്ചുപൂട്ടണമെന്ന് നേരത്തെ ഉപരോധം പിന്‍വലിക്കാനുള്ള ഉപാധിയായി സൗദി സഖ്യം നിര്‍ദേശിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+