കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ മുബാറക്ക് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Google Oneindia Malayalam News

ഷാര്‍ജ: പുതുമ തേടുന്ന മലയാളികള്‍ക്ക് പുത്തന്‍ ഷോപ്പിംങ് അനുഭവങ്ങള്‍ ഒരുക്കി അല്‍ മുബാറക് ഹൈപ്പര്‍ മാര്‍ക്കറ്റ് ഷാര്‍ജ ഇന്ഡസ്ട്രിയല്‍ ഏരിയ മൂന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റീട്ടെയില്‍ വ്യാപാര രംഗത്തെ പ്രമുഖരായ മുബാറക് ഗ്രൂപിന്റെ ഏറ്റവും പുതിയ സംരഭമാണ് ഇരുപത്തി അയ്യായിരത്തിലധികം ചതുരശ്ര അടി വിസ്ത്രിതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്.

അജ്മാന്‍ രാജ കുടുംബാംഗം ഷെയ്ഖ് ഹമദ് നാസര്‍ റാഷിദ് അല്‍ നുഐമിയാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അല്‍ മുബാറക് ഡയരക്ട്ടര്‍മാരായ പി എച്ച് കുഞ്ഞിമുഹമ്മദ് ഹാജി, കെ വി മഹറൂഫ് ഹാജി ഗ്രൂപ്പ് സാരഥി മുബാറക്ക് എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

almubarackmarket

ഉദ്ഘാടനം പ്രമാണിച്ച് ഒരുക്കിയിട്ടുള്ള പ്രമോഷന്റെ ഭാഗമായി മിട്‌സുബിഷി കാറും, വിവിധയിനം ഗ്രഹോപകരണങ്ങളും നിരവധി സമ്മാനങ്ങളും നേടുവാനുള്ള അവസരം ഉപഭോക്താക്കള്‍ക്കായി ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ഷാര്‍ജ ഇന്ഡസ്ട്രിയല്‍ ഏരിയ മൂന്നിലെ ഷോപ്പിംഗ് സാധ്യതകള്‍ മനസ്സിലാക്കി സജ്ജീകരിച്ചിട്ടുള്ള പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിശാലമായ പാര്‍ക്കിംഗ് സൌകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English summary
Al Mubarak Hypermarket at third industrial Street Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X