ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്!!!
ദോഹ: വരുന്ന ഏതാനും ദിവസം രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവര്‍ പ്രതേക ജാഗ്രത പാലിക്കണമെന്നും ദൂര കാഴ്ച കുറയുമ്പോള്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തു പൊടിക്കാറ്റ് നീങ്ങി പോകുന്നതുവരെ കാത്തിരിക്കണമെന്നും ആഭ്യന്തര മാന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
ഏതാനും ദിവസമായി രാജ്യത്ത് കനത്ത ചൂടാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കാറ്റില്‍ ചൂടിന് അല്‍പം കുറവുണ്ടെങ്കിലും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഏറെ ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നുണ്ട്. കനത്ത ചൂടിലാണ് രാജ്യത്തെ വിശ്വാസികള്‍ റമളാനിലൂടെ കടന്ന് പോകുന്നത്.

റമളാന്‍ വ്യതാനുഷ്ഠാനമായത് കൊണ്ടോ, ഉറക്ക ക്ഷീണമോ വാഹനം ഓടിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്ത് അല്‍പം വിശ്രമച്ചിതിനു ശേഷം മാത്രമെ യാത്ര തുടരാന്‍ പാടുള്ളൂ എന്നും അധിക്രതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂതല്‍ രാജ്യത്ത് ശക്തമായ കാറ്റ് വിശിക്കൊണ്ടിരിക്കുന്നുണ്ട്.












Click it and Unblock the Notifications