Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളേ ശ്രദ്ധിയ്ക്കുക,കറന്‍റ് ബില്ല് കൂടും

റാസല്‍ഖൈമ: പ്രവാസികളുടെ ശ്രദ്ധയ്ക്ക് വെള്ളവും വൈദ്യുതിയും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇനിമുതല്‍ ബില്ല് കണ്ട് കരയേണ്ടി വരുമെന്നുറപ്പ്. ജലത്തിന്റെയും വൈദ്യുതിയുടേയും ഉപഭോഗം പരിമിതപ്പെടുത്തുന്നതിന് വേണ്ടിയാണ് അധികൃതര്‍ ഇവയുടെ നിരക്ക് കൂട്ടിന്നത്. യുഎഇ ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയാണ് വടക്കന്‍ എമിറേറ്റുകളില്‍ നിരക്ക് കൂട്ടുന്നത്. അടുത്തമാസങ്ങളില്‍ തന്നെ നിരക്ക് വര്‍ദ്ധന നിലവില്‍ വരും.

ആദ്യഘട്ടമെന്ന നിലയില്‍ അജ്മന്‍, റാസല്‍ഖൈമ, ഫുജൈറ, ഉം അല്‍ കുവൈന്‍ എന്നിവിടങ്ങളിലാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക. ഈര്‍ജ വിഭവങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമാണ് തീരുമാനം. പരമാവധി ഊര്‍ജ വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയാണ് ലക്ഷ്യം.

Bulb

മിതമായ നിരക്കില്‍ വൈദ്യുതിയും ജലവും ഉപയോഗിയ്ക്കുന്നവര്‍ക്ക് ബില്ലിനെ ഭയപ്പെടാതെ കഴിയാം. എന്നാല്‍ ഇവയുടെ ഉപയോഗത്തില്‍ ധാരാളിത്തം കാട്ടുന്നവര്‍ക്കാണ് ബില്ല് വിനായാകുന്നത്. 14 മുതല്‍ 17 ശതമാനം വരെ വര്‍ദ്ധനയാണ് ഉണ്ടാലവുക. വ്യാവസായികം, വാണിജ്യം, ഗാര്‍ഹികം എന്നിങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന വൈദ്യുതിയും, ജലവും പുതിയ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടും.

ജലത്തിന്റെയും വൈദ്യുതിയുടേയും കാര്യത്തില്‍ മതിയായ ഊര്‍ജസ്രോതസ്സ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജല-വൈദ്യുതി വകുപ്പ് അനുഭവിയ്ക്കുന്നുണ്ടെന്ന് ഉവദ്യോഗസ്ഥര്‍ പറയുന്നു. ഈ ഒരു അവസ്ഥയെ മറികടക്കാന്‍ നിരക്ക് വര്‍ദ്ധന തന്നെയാണ് ഉചിതമായ മാര്‍ഗമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ലോകത്ത് വൈദ്യുതിയുടെ ശരാശി ഉപയോഗം ഏഴ് മുതല്‍ 15 കിലോവാട്ട് വരെയുള്ള സാഹചര്യത്തില്‍ യുഎഇയില്‍ ഇത് 20 മുതല്‍ 30 കിലോവാട്ട് വരെ ഉണ്ട്. വെള്ളത്തിന്റെ ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും രാജ്യം മുന്നില്‍ തന്നെയാണ്. ലോകത്ത് 170 മുതല്‍ 300 ലിറ്റര്‍ വരെ ആളോഹരി ജലം ഉപയോഗിയ്ക്കുമ്പോള്‍ യുഎഇയില്‍ ഇത് ഒരു ദിവസം 550 ലിറ്റര്‍ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+